കേരള ഗസറ്റഡ് ഓഫീസേർസ് യൂണിയൻ (കെ ജി ഒ യു) കൊയിലാണ്ടി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 77ാം രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷനിൽ ഗാന്ധിയുടെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി. രക്തസാക്ഷിദിന സന്ദേശം കെ ജി ഒ യു കൊയിലാണ്ടി താലൂക്ക് പ്രസിഡൻ്റ് സാജിദ് അഹമ്മദ് വായിച്ചു. ഗാന്ധിയുടെ ഓര്മ്മകള് ഉയര്ത്തിപ്പിടിച്ചുള്ള പോരാട്ടങ്ങള് തന്നെയാണ് ഈ ദിനത്തിന്റെ സന്ദേശമെന്നും പ്രതിലോമ നീക്കങ്ങളെ പ്രതിരോധിക്കാൻ രാജ്യത്തെ എല്ലാ ജനാധിപത്യ, മതേതര വിശ്വാസികളും ഒറ്റക്കെട്ടായി നിൽക്കണമെന്നും എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ചു ജീവിക്കുന്ന ഒരു ഇന്ത്യയെ വാർത്തെടുക്കാൻ ഗാന്ധിജിയുടെ പ്രോജ്വല സ്മരണ കരുത്താകുമെന്നും സന്ദേശം വ്യക്തമാക്കി. വി.സി സുബ്രഹ്മണ്യൻ, എം.പി സബീർ സാലി, കെ.കെ ബിജു, കെ.ലത, കെ.സിന്ധു എന്നിവർ നേതൃത്വം നൽകി.
Latest from Local News
അത്തോളി : ഗ്രാമപഞ്ചായത്ത് വേളൂരിൽ പണി പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമ കേന്ദ്രം ജില്ലാ കളക്ടർ സ്നേഹിൽകുമാർ
കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം മുൻ മേധാവിയും പ്രമുഖ ഭാഷാപണ്ഡിതനുമായിരുന്ന ഡോ. ടി. ബി. വേണുഗോപാലപ്പണിക്കർ ഫറോക്കിലെ വസതിയിൽ അന്തരിച്ചു. ഫാറൂഖ് കോളേജിനു
ചേളന്നൂർ: കണ്ണിപ്പൊയിൽ പൈക്കാട്ട് കോട്ട ശ്രീ പരദേവതാ ക്ഷേത്ര ഉൽസവത്തിന് നാളെ തുടക്കമാവും. ക്ഷേത്രം തന്ത്രി കുറ്റ്യാട്ട് ഇല്ലത്ത് ത്രിവിക്രമൻ നമ്പൂതിരിയുടെ
കൂരാച്ചുണ്ട് : ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയം ഹൈഡൽ – ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് വിശപ്പടക്കാൻ മാർഗമില്ലാത്ത പ്രതിസന്ധിക്ക്
കൊയിലാണ്ടി സി പി ഐ മണ്ഡലം സമ്മേളനം മെയ് 10, 11 തിയ്യതികളിൽ കൊയിലാണ്ടിയിൽ വെച്ചു നടക്കും. സ്വാഗത സംഘം രൂപീകരണയോഗം