കൊയിലാണ്ടി : ജനശ്രീ സുസ്ഥിര വികസന മിഷൻ കൊയിലാണ്ടി സൗത്ത് – നോർത്ത് സംയുക്തമായി ലീഡേഴ്സ് മീറ്റും ,വിനോദയാത്രയും സംഘടിപ്പിച്ചു .അകലാപ്പുഴ ഹൗസ് ബോട്ടിൽ സംഘടിപ്പിച്ച ചടങ്ങിന് ജനശ്രീ കോഴിക്കോട് ജില്ല ചെയർമാൻ എൻ.സുബ്രമണ്യൻ ഫ്ലാഗ് ഓഫ് ചെയ്തു .ജനശ്രീ നോർത്ത് ചെയർമാൻ അൻസാർ കൊല്ലം സ്വാഗതവും , സൗത്ത് ചെയർമാൻ സി.സുന്ദരൻ അധ്യക്ഷനുമായി. വി.വി.സുധാകരൻ
ആമുഖ പ്രഭാഷണവും കെ.പി ജീവാനന്ദൻ (ജനശ്രീ സംസ്ഥാന സമിതി അംഗം ) , വി.കണാരൻ (ജനശ്രീ ജില്ല അംഗം) സംഘടന ക്ലാസ്സും നിർവഹിച്ചു .പി. രത്നവല്ലി , അഡ്വ.എം.സതീഷ് കുമാർ ,ആലിക്കോയ ,മനോജ് പയറ്റുവളപ്പിൽ ആശംസകൾ നേർന്നു സുകുമാരൻ (ശ്രീ ഗണേഷ് ജനശ്രീ ) ,സഫിയ (ഹരിത ജനശ്രീ ) ,ഷൈജ (ശ്രേയസ്സ് ജനശ്രീ ) സംഘടന ചർച്ചയിൽ സംസാരിച്ചു . കൗൺസിലർ ടി പി ശൈലജ ,ജനറ്റ് പാത്താരി ,നിഷ പയറ്റുവളപ്പിൽ നേതൃത്വം നൽകിതുടർന്ന് ജനശ്രീ അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി
