മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു

മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹയർ സെക്കണ്ടറി വിഭാഗം എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി യാത്ര സംഘടിപ്പിച്ചു. ലോകത്തിനു മുന്നിൽ ഇന്ത്യ മുന്നോട്ടുവെച്ച സഹനത്തിന്റെയും സമർപ്പണത്തിന്റെയും അതുല്യമായ അടയാളമാണ് ഗാന്ധിയെന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രശസ്ത ചരിത്രകാരനായ വി ഹരീന്ദ്രനാഥ് പറഞ്ഞു.

കീഴരിയൂർ ക്വിറ്റ് ഇന്ത്യാ സ്മാരകത്തിൽ കാലത്ത് 9.00 മണിക്ക് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു. ഇരിങ്ങത്ത് പാക്കനാർപുരം ഗാന്ധി സദനം സന്ദർശിച്ച് മേപ്പയ്യൂർ ടൗണിൽ അവസാനിച്ച പദയാത്രയുടെ സമാപന സമ്മേളനം പ്രശസ്ത ചരിത്രകാരൻ ശ്രീ പി ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ അധ്യക്ഷനായി.

വിവിധ സ്വീകരണകേന്ദ്രങ്ങളിൽ ഐ സജീവൻ, എൻ എം സുനിൽകുമാർ, രഗീഷ് കെ, കെ ലോഹ്യ, സി.കെ ലൈജു, ശ്രീജിത്ത് പി, സി.എം വിനോദ്, വി മുജീബ്, അബ്ദുൾ സമദ്, ശ്രീനന്ദന, വി.പി സതീശൻ, മുഹമദ് കെ.എം, കെ.എം ഗോപാലൻ, ജയന്തി എൻ, അബ്ദുറഹ്മാൻ, ചന്ദ്രശേഖരൻ, സൂര്യഗായത്രി, അഷ്റഫ്, ഷബീർ ജന്നത്ത്, സുജയ, ശ്രീജേഷ് എടത്തുംകര, വൈഗ, മോഹനൻ പാഞ്ചേരി, സത്യൻ പൊയ്യത്ത്, അഞ്ജന പാഞ്ചേരി, പാർവണ, പി പ്രകാശൻ, വിജയൻ വി, പി.കെ പ്രിയേഷ് കുമാർ, ഇ.കെ ഗോപി, അഫ്സ ടി.എം സന്മയ, ശ്രീജിത് വിയ്യൂർ, ശ്രീചിത് എസ്, റാബിയ എടത്തി എടത്തിക്കണ്ടി, പി.പ്രശാന്ത്എം കെ ഫൈസൽ 1 വി പി ബിജു, ദിനേശ് പാഞ്ചേരി, ലിയ ശ്രീജിത്ത് എന്നിവർ സംസാരിച്ചു എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷാജു സി.എം പദ്ധതി വിശദീകരണം നടത്തിയ യോഗത്തിൽ എ.സുബാഷ് കുമാർ നന്ദി പറഞ്ഞു.  തുടർന്ന് ഗാന്ധി ക്വിസ് ജേതാക്കൾക്ക് സമ്മാനങ്ങൾ നൽകി.

Leave a Reply

Your email address will not be published.

Previous Story

സ്വകാര്യബസ് വളവിൽ കുടുങ്ങി താമരശ്ശേരി ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു

Next Story

ബാലരാമപുരത്ത് രണ്ട് വയസുകാരിയുടെ കൊലപാതകത്തിൽ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചു

Latest from Local News

വീണ ജോർജ്ജ് രാജിവെക്കണം; കോൺഗ്രസ്സ് പ്രതിഷേധ ജ്വാല തെളിയിച്ചു

  കൊയിലാണ്ടി: കേരളത്തിന്റെ ആതുരസേവന മേഖലയെ സമാനതകളില്ലാത്ത തകർച്ചയിലേക്ക് തള്ളിവിട്ട ആരോഗ്യ മന്ത്രി വീണ ജോർജ് രാജി വെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 05 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : നമ്രത

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ. 05-07-2025 ശനി ഒ.പി.പ്രധാന ‘ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.സൂപ്പി ജനറൽസർജറി ഡോ.രാഗേഷ് ഓർത്തോവിഭാഗം ഇ.എൻടിവിഭാഗം ഡോ.സുമ’ സൈക്യാട്രിവിഭാഗം

ഓർമ്മകൾ പങ്കുവെച്ച് ജിഎച്ച്എസ്എസ് കൊടുവള്ളി 1983 – 84 ബാച്ച് ഒത്തുചേർന്നു

കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1983-84 എസ്എസ്എൽസി മലയാളം ബാച്ച് 41 വർഷങ്ങൾക്കു ശേഷം ഒത്തുചേർന്നു. കൊടുവള്ളി സർവീസ്