മഹാത്മാവിൻ്റെ ഛായചിത്രത്തിൽ ജീവനക്കാർ പുഷ്പാർച്ചന നടത്തി തുടർന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ശ്രീ. കെ. പ്രദീപൻ അനുസ്മരണ പ്രഭാഷണം നടത്തി.ചടങ്ങിൽ ബ്രാഞ്ച് പ്രസിഡണ്ട് ശ്രീ.സജീവൻ പൊറ്റക്കാട്ട് വർഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്രാഞ്ച് സെക്രട്ടറി സന്തോഷ് പി. കെ. സ്വാഗതവും ബ്രാഞ്ച് ട്രഷറർ നിഷാന്ത് നന്ദിയും പറഞ്ഞു.സംസ്ഥാന കമ്മിറ്റി അംഗം കെ. അനിൽകുമാർ സംസ്ഥാന കൗൺസിൽ അംഗങ്ങളായ ഷാജി ഫിലിപ്പ്, അഖിൽ എ.കെ. ബ്രാഞ്ച് ഭാരവാഹികളായ രമേശൻ, ബിന്ദു, പ്രിഗിൽ , നിതിൻ ചേനോത്ത്, അനുരാഗ് , സ്മിത, ടെസ്സി വിൽഫ്രഡ്,ജയശ്രീ എന്നിവർ നേതൃത്വം നൽകി.
