അംഗപരിമിതനായ വിദ്യാർത്ഥി എം.പിയോട് വീൽചെയർ ചോദിച്ചു; എം.പി റിമോട്ട് കൺട്രോൾ വീൽചെയർ നൽകി മാതൃകയായി

അംഗപരിമിതനായ വിദ്യാർത്ഥി എം.പിയോട് വീൽചെയർ ചോദിച്ചു, എം.പി റിമോട്ട് കൺട്രോൾ വീൽചെയർ നൽകി മാതൃകയായി. പയ്യോളി കിഴൂർ ജി. യു.പി സ്കൂൾ വിദ്യാർത്ഥി തന്റെ സ്കൂളിൻ്റെ ചുറ്റുമതിൽ ഉദ്ഘാടന സമയത്ത് ഷാഫി പറമ്പിൽ എംപിയോട് വീൽചെയർ ചോദിച്ചു. എം.പി ഒരാഴ്ചക്കകം നൽകാമെന്ന് മറുപടി നൽകുകയും ചെയ്തു. ഒരാഴ്ചക്ക് ശേഷം ഇന്ന് എം.പി ഓഫീസിൽ വച്ച് ദേവജിനെ വിളിച്ചുവരുത്തി റിമോട്ട് കൺട്രോൾ വീൽ ചെയർ തന്നെ നൽകി മാതൃകയായി. 

കീഴൂർ ജി യു പി ഹെഡ്മാസ്റ്റർ ദിനേശ് കുമാർ, അധ്യാപകരായ ബിനു ഇ.എം., ബിന്ദു. പി.എം -റിസോഴ്സ് ടീച്ചർ, പിതാവ് പ്രവീൺ.പി.ടി, മാതാവ്
നിമിഷ  ടി.വി, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെടി വിനോദൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

Leave a Reply

Your email address will not be published.