സിപിഐ എം മാവട്ട് ,അരിക്കുളം വെസ്റ്റ് ബ്രാഞ്ചുകളുടെ മുൻ സെക്രട്ടറിയും കെ എസ് കെ ടിയു അരിക്കുളം മേഖല വൈസ് പ്രസിഡണ്ടും ഗ്രന്ഥശാല ഭാരവാഹിയും, പാലിയേറ്റീവ് പ്രവർത്തകനുമായിരുന്ന സി അശോകൻ്റെ രണ്ടാം ചരമ വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു.
മാവട്ട് നടന്ന അനുസ്മരണ കുടുംബ സംഗമം പഞ്ചായത്ത് പ്രസിഡൻ്റ് എ.എം സുഗതൻ ഉദ്ഘാടനം ചെയ്തു. എ. സുധാകരൻ മുഖ്യ പ്രഭാഷണം നടത്തി. കെ.എം ശശീന്ദ്രൻ അധ്യക്ഷനായി. സി പ്രഭാകരൻ, വി ബഷീർ, സി രാധ, യു മധുസൂദനൻ എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി എൻ.വി എം ചന്ദ്രിക സ്വാഗതവും യു ആർ അമൽ രാജ് നന്ദിയും പറഞ്ഞു. രാവിലെ പ്രഭാത ഭേരി നടന്നു. ലോക്കൽ സെക്രട്ടറി ടി താജുദ്ദീൻ പതാക ഉയർത്തി.