കേരള എൻജിഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ഗാന്ധിജി ജീവിച്ചിരുന്ന കാലഘട്ടത്തിലേക്കാൾ അദ്ദേഹത്തിൻ്റെ ആശയങ്ങൾക്കും മൂല്യങ്ങൾക്കും പ്രസക്തി വർദ്ധിച്ച കാലഘട്ടത്തിലൂടെയാണ് നാം കടന്ന് പോകുന്നതെന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് ജി.എസ് ഉമാശങ്കർ അഭിപ്രായപ്പെട്ടു. കേരള എൻജിഒ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ മഹാത്മാഗാന്ധിയുടെ 77-ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടത്തിയ അനുസ്മരണവും പുഷ്പാർച്ചനയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രാഞ്ച് പ്രസിഡൻ്റ് പ്രദീപ് സായ് വേൽ അധ്യക്ഷം വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം വി. പ്രതീഷ്, ഷാജി മനേഷ് എം, രാമചന്ദ്രൻ കെ, പങ്കജാക്ഷൻ എം , രജീഷ് ഇ കെ പ്രേംലാൽ, അനിൽകുമാർ മരക്കുളം, തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
അത്തോളി : ഗ്രാമപഞ്ചായത്ത് വേളൂരിൽ പണി പൂർത്തീകരിച്ച ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമ കേന്ദ്രം ജില്ലാ കളക്ടർ സ്നേഹിൽകുമാർ
കാലിക്കറ്റ് സർവകലാശാല മലയാളവിഭാഗം മുൻ മേധാവിയും പ്രമുഖ ഭാഷാപണ്ഡിതനുമായിരുന്ന ഡോ. ടി. ബി. വേണുഗോപാലപ്പണിക്കർ ഫറോക്കിലെ വസതിയിൽ അന്തരിച്ചു. ഫാറൂഖ് കോളേജിനു
ചേളന്നൂർ: കണ്ണിപ്പൊയിൽ പൈക്കാട്ട് കോട്ട ശ്രീ പരദേവതാ ക്ഷേത്ര ഉൽസവത്തിന് നാളെ തുടക്കമാവും. ക്ഷേത്രം തന്ത്രി കുറ്റ്യാട്ട് ഇല്ലത്ത് ത്രിവിക്രമൻ നമ്പൂതിരിയുടെ
കൂരാച്ചുണ്ട് : ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ കക്കയം ഹൈഡൽ – ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന സഞ്ചാരികൾക്ക് വിശപ്പടക്കാൻ മാർഗമില്ലാത്ത പ്രതിസന്ധിക്ക്
കൊയിലാണ്ടി സി പി ഐ മണ്ഡലം സമ്മേളനം മെയ് 10, 11 തിയ്യതികളിൽ കൊയിലാണ്ടിയിൽ വെച്ചു നടക്കും. സ്വാഗത സംഘം രൂപീകരണയോഗം