ചോറ്റാനിക്കരയിൽ ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു

ചോറ്റാനിക്കരയിൽ ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. തന്റെ എതിർപ്പ് മറികടന്ന് മകളുടെ ആൺസുഹൃത്ത് പലപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നുവെന്നും ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നെന്നും ഇയാളുടെ ഭീഷണിയെ തുടർന്നാണ് താൻ താമസം മാറിയതെന്നും ചോറ്റാനിക്കരയിൽ ആക്രമിക്കപ്പെട്ട പെൺകുട്ടിയുടെ അമ്മ പറഞ്ഞു. മകളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തലച്ചോറിൽ ഗുരുതര പരിക്കുണ്ടെന്നും അമ്മ കൂട്ടിച്ചേർത്തു

പ്രതി വീട്ടിൽ സ്ഥിരമായി വരാറുണ്ടായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു. സമീപവാസികളെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. നാട്ടുകാർ പൊലീസിൽ പരാതി കൊടുത്തിരുന്നു. പെൺകുട്ടിയെ കണ്ടെത്തിയത് അതീവഗുരുതരാവസ്ഥയിലായിരുന്നുവെന്ന് പെൺകുട്ടിയുടെ ബന്ധു പറഞ്ഞു. മറ്റൊരു ബന്ധുവും വാർഡ് മെമ്പറും അറിയിച്ചിട്ടാണ് വീട്ടിലേക്ക് പോയത്. കട്ടിലിന് താഴെ കിടക്കുന്ന നിലയിലായിരുന്നു കുട്ടി. കണ്ണ് തുറന്നു കിടക്കുകയായിരുന്നു. നാവ് കടിച്ചിട്ടുണ്ടായിരുന്നു. സ്ഥലത്ത് കയറൊന്നും ഉണ്ടായിരുന്നില്ല. പൊലീസ് എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയതെന്നും ബന്ധു പറഞ്ഞു.

ഞായറാഴ്ച വൈകിട്ട് നാല് മണിക്ക് ബന്ധുവാണ് അവശനിലയില്‍ പത്തൊമ്പതുകാരിയായ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ തുടരുകയാണ്. പെണ്‍കുട്ടിയുടെ കഴുത്തില്‍ കയര്‍ മുറുക്കിയതിന്റെ പാടുകളുണ്ടായിരുന്നു. കയ്യിലെ മുറിവില്‍ ഉറുമ്പ് അരിച്ച നിലയില്‍ ആയിരുന്നു. കുട്ടിയെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നതായുള്ള സംശയം പൊലീസിന് നേരത്തെയുണ്ടായിരുന്നു.

സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയുടെ ആൺസുഹൃത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യും. വധശ്രമം ചുമത്തിയാണ് പൊലീസ് കേസ് എടുത്തത്. ഇന്ന് പുലര്‍ച്ചെയാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച രാത്രി 11 മണിയോടെ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ഞായറാഴ്ച രാവിലെ വരെ പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് വിവരം.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി ജിമ്മുകളില്‍ പ്രത്യേക പരിശോധനകള്‍ നടത്തി

Next Story

ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ആൻ്റ് റീഡിങ് റൂം ‘ഭാവപൂർണിമ’ പി ജയചന്ദ്രൻ സ്മൃതി സദസ്സ് സംഘടിപ്പിച്ചു

Latest from Main News

വാടക കെട്ടിടങ്ങളില്‍ നിന്ന് ലഹരി പിടികൂടിയാല്‍ വീട്ടുടമസ്ഥരും പ്രതികളാകും ; ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്

 ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ പുതിയ നീക്കവുമായി എക്‌സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളില്‍ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകള്‍ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റന്‍റ്

മെയ് പകുതിയില്‍ വ്യാഴം മാറുമ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കും? -ജ്യോത്സ്യന്‍ വിജയന്‍ നായര്‍

മെയ് 14 ന് രാത്രി 10 മണി കഴിഞ്ഞാല്‍ സര്‍വ്വേശ്വര കാരകനായ വ്യാഴം ഇപ്പോള്‍ നില്‍ക്കുന്ന എടവരാശിയില്‍ നിന്ന് മിഥുന രാശിയിലേക്ക്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 88.39 ശതമാനമാണ് വിജയം. ഔദ്യോഗിക വെബ്‌സൈറ്റിലും ഡിജി ലോക്കറിലും ഉമങ് (യുഎംഎഎന്‍ജി) ആപ്പിലും ഫലം

അതിർത്തി മേഖലയിൽ നിന്നും സൈനികരെ കുറയ്ക്കുന്നത് ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ പരിഗണിക്കാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയായി.

അതിർത്തി മേഖലയിൽ നിന്നും സൈനികരെ കുറയ്ക്കുന്നത് ഉറപ്പാക്കുന്നതിനുള്ള അടിയന്തര നടപടികൾ പരിഗണിക്കാൻ ഇന്ത്യയും പാകിസ്ഥാനും ധാരണയായി. ഇരുപക്ഷവും തമ്മിൽ ഇന്നലെ വൈകുന്നേരം