കാപ്പാട് ഗവ:മാപ്പിള യു.പി. സ്ക്കൂളിൻ്റെ ശതോത്തര രജത ജൂബിലി ‘സിംഫണി’ ഫിബ്രവരി 2 ന് തുടക്കമാവും

ചേമഞ്ചേരി പഞ്ചായത്തിലെ ആദ്യത്തെ സർക്കാർ വിദ്യാലയമായ കാപ്പാട് ഗവ:മാപ്പിള യു.പി. സ്ക്കൂളിൻ്റെ 125ാമത് വാർഷികഘോഷമായ ‘സിംഫണി 2025 ന്’ ഫിബ്രവരി 2 ന് തുടക്കമാവും. അന്ന് കാലത്ത് 10 മണിക്ക് നടക്കുന്ന പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം ‘ഓർമ്മകൾ പൂക്കുമ്പോൾ’ മുൻമന്ത്രിയും പൂർവ വിദ്യാർഥിയുമായ ശ്രീ പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്യും. 3 ന് തിങ്കളാഴ്ച നടക്കുന്ന നഴ്സറി – അങ്കണവാടി കലോത്സവം വാർഡ് മെമ്പറും എഴുത്തുകാരനുമായ ഷെരീഫ് വി കാപ്പാട് കാപ്പാട് ഉദ്ഘാടനം ചെയ്യും.

4 ന് ചൊവ്വാഴ്ച സ്ക്കൂൾ വാർഷിക കാഘോഷപരിപാടികൾ എൻ.ടി പി അബു ഹാജി നഗറിൽ നടക്കും. വൈകുന്നേരം നടക്കുന്ന സാംസ്ക്കാരിക സമ്മേളനം കാനത്തിൽ ജമീല- എം.എൽ. എ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിക്കും. തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ നടക്കും. വാർത്താസമ്മേളനത്തിൽ സാദിഖ് അവീർ , പി.പി. സതീഷ് കുമാർ ‘. ടി. ഷിജു. എടത്തിൽ രവി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി ആൻ്റ് റീഡിങ് റൂം ‘ഭാവപൂർണിമ’ പി ജയചന്ദ്രൻ സ്മൃതി സദസ്സ് സംഘടിപ്പിച്ചു

Next Story

കെ.വി നാരായണൻ അനുസ്മരണ സമ്മേളനം അഡ്വ പി.എം നിയാസ് ഉദ്ഘാടനം ചെയ്തു

Latest from Local News

കൊയിലാണ്ടി നഗരസഭയിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു

കൊയിലാണ്ടി: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ദേശീയ പതാക ഉയർത്തി. ഉപാധ്യക്ഷൻ

സ്വാതന്ത്ര്യദിന പ്രശ്നോത്തരി ഊരളളൂർ എം.യു.പി.എസ് ജേതാക്കൾ

ചേമഞ്ചേരി : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി യുപി സ്കൂൾ സംഘടിപ്പിച്ചു വരുന്ന ചെറൂപ്പുറത്ത് ശശിധരൻ മാസ്റ്റർ സ്മാരക എവർ റോളിംഗ് ട്രോഫിക്കും,

താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വൊളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു

കൊയിലാണ്ടി : താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വൊളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. അധ്യാപകർ (വിരമിച്ചവർ ഉൾപ്പടെ), സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ,

യൂത്ത് കോൺഗ്രസ്‌ നൈറ്റ്‌ മാർച്ച് ഇന്ന് രാത്രി 7 മണിക്ക് (ആഗസ്റ്റ് 15) കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക്

നാദാപുരം : വാക്ക് വിത്ത് രാഹുൽ എന്ന തലക്കെട്ടോടെ യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ്‌ മാർച്ച്

മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. പ്രസിഡൻ്റ് ഷബീർ ജന്നത്ത് പതാക ഉയർത്തി. സെക്രട്ടറി പി.കെ.