രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്നം തച്ചുതകർക്കുന്നതിൽ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ മത്സരിക്കുകയാണെന്ന് കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട് പറഞ്ഞു. ചരിത്രത്താളുകളിൽ നിന്നും ഗാന്ധിജിയെ വെട്ടി മാറ്റാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. നാട്ടിൽ ബ്രുവെറി സ്ഥാപിക്കുന്നതിന് അനുമതി കൊടുക്കുന്നതിലൂടെ മദ്യവർജനം എന്ന ഗാന്ധിജിയുടെ സ്വപ്നമാണ് പിണറായി സർക്കാർ തച്ചുതകർക്കുന്നത്. കെ.പി.സി.സി. നിർദ്ദേശപ്രകാരം നടക്കുന്ന മഹാത്മാഗാന്ധി കുടുംബ സംഗമങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച അരിക്കുളം മണ്ഡലം തല കോൺഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സത്യൻ കടിയങ്ങാട്. മേഖലാ പ്രസിഡണ്ട് ബാബു പറമ്പടി അധ്യക്ഷത വഹിച്ചു. ഡി.സി.സി. സെക്രട്ടറി ഇ.അശോകൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി. രാമചന്ദ്രൻ, മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി,പ്രകാശൻ അച്ചു താലയം, ടി.എം. പ്രതാപചന്ദ്രൻ, പി. കുട്ടികൃഷ്ണൻ നായർ, ബ്ളോക്ക് സെക്രട്ടറിമാരായ രാമചന്ദ്രൻ നീലാംബരി, ഒ.കെ. ചന്ദ്രൻ,ബീന വരമ്പി ച്ചേരി, മഹിള കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് പി.എം. രാധ ,ലത കെ പൊറ്റയിൽ, ഇ.കെ. ശശി, ടി.ടി.ശങ്കരൻ നായർ എന്നിവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര് ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.
മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്
ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് എൽ ഡി എഫ് ന്, നറുക്കെടുപ്പിൽ ഇസ്മായിൽ കുറുമ്പൊയിൽ പ്രസിഡൻ്റ്
കൊയിലാണ്ടി ബീച്ച് റോഡിൽ സദഫ് വീട്ടിൽ മുഹമ്മദ് ത്വാഹ. പി (63) അന്തരിച്ചു. ഭാര്യ: അസ്മ. മക്കൾ: അഹമ്മദ് റാഷിദ്, ഹനാന







