സെല്ലോ മ്യൂസിക് കൊയിലാണ്ടി യു.എ. ഖാദർ സാംസ്കാരിക പാർക്കിൽ ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണം നടത്തി. നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രവീൺ പെരുവട്ടൂർ അധ്യക്ഷനായി. അഡ്വക്കേറ്റ് കെ ടി ശ്രീനിവാസൻ അനുസ്മരണ ഭാഷണം നടത്തി.
ചടങ്ങിൽ സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലിന് അർഹനായ കൊയിലാണ്ടി ഫയർസ്റ്റേഷനിലെ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി .കെ. ബാബുവിനെ നഗരസഭ ചെയർപേഴ്സൺ പൊന്നാടയണിയിച്ച് ആദരിച്ചു.
തുടർന്ന് ജയചന്ദ്രൻ ആലപിച്ച ഗാനങ്ങൾ വിവിധ ഗായകർ ആലപിച്ചു. ജ്യോതിഷ് പന്തലായനി സ്വാഗതവും രാമചന്ദ്രൻ പെരുവട്ടൂർ നന്ദിയും പറഞ്ഞു.