കെ.വി നാരായണൻ അനുസ്മരണ സമ്മേളനം അഡ്വ പി.എം നിയാസ് ഉദ്ഘാടനം ചെയ്തു

കേരളത്തിലെ പോസ്റ്റൽ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിലെ ഉന്നതനേതാവും എഫ്. എൻ. പി. ഒ പ്രസ്ഥാനത്തിൻ്റെ കേരള ഘടകത്തിൻ്റെ സ്ഥാപക നേതാക്കളിലൊരാളായ കെ.വി നാരായണൻ്റെ 14ാം ചരമവാർഷികദിനത്തിൽ അനുസ്മരണ സമ്മേളനം അഡ്വ പി.എം നിയാസ് ഉദ്ഘാടനം ചെയ്തു. ടി.കെ നാരായണൻ അധ്യക്ഷത വഹിച്ചു. എഫ് എൻ പി ഒ മുൻഅഖിലേന്ത്യ പ്രസിഡണ്ട് കെ കുഞ്ഞികൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.പി. ഭാസ്കരൻ, രാജേഷ് കീഴരിയൂർ, മുരളി തോറോത്ത്, എൻ വി ബാലമാരാർ, കെ. രാഘവൻ, എൻ. എം കുമാരൻ, വി.ടി ലെനിൻ, എൻ.വി. ഗോപാലൻ, പി.ടി ഗോപാലൻ, ഒ. വി പത്മിനി രജീഷ് വെങ്ങളത്ത് കണ്ടി, കെ. പി. ഷക്കീർ എന്നിവർ സംസാരിച്ചു.

രാജ്യത്തെ ജനങ്ങളെ ഒന്നിച്ചു കൊണ്ടുപോകേണ്ട കേന്ദ്രസർക്കാർ ജനങ്ങളെ ഭിന്നിപ്പിച്ച് മുന്നോട്ട് പോകുന്നത് രാജ്യതാൽപ്പര്യത്തിന് എതിരാണ്, ഏക സിവിൽകോഡും വഖഫ് ഭേദഗതി നിയമവും അടിച്ചേൽപ്പിക്കുന്നത് രാജ്യത്തിൻ്റെ മതേതര താൽപ്പര്യങ്ങൾക്ക് വിള്ളലുകൾ ഉണ്ടാക്കാനേ ഉപകരിക്കൂ, വിവിധ മതവിഭാഗങ്ങളെ വിശ്വാസത്തിലെടുത്തും ചർച്ച ചെയ്തു വേണം സിവിൽ നിയമങ്ങൾ പരിഷ്കരിക്കേണ്ടത് സംഘപരിവാർ താൽപ്പര്യങ്ങൾ രാജ്യത്തെ ജനങ്ങളിൽ കെട്ടിവെയ്ക്കുന്ന നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിൻന്തിരിയണമെന്ന് കെ.പി സി.സി ജനറൽ സെക്രട്ടറി അഡ്വ പി.എം നിയാസ് പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

കാപ്പാട് ഗവ:മാപ്പിള യു.പി. സ്ക്കൂളിൻ്റെ ശതോത്തര രജത ജൂബിലി ‘സിംഫണി’ ഫിബ്രവരി 2 ന് തുടക്കമാവും

Next Story

കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ജനുവരി 31 ന് നടത്തുവാൻ തീരുമാനിച്ച അഭിമുഖം മാറ്റിവെച്ചു

Latest from Local News

അത്തോളി പഞ്ചായത്ത് സെക്രട്ടറിയെ യു ഡി എഫ് മെമ്പര്‍മാര്‍ ഉപരോധിച്ചു

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഭരണ സമിതി. സെക്രട്ടറിയുടെ നിലപാടിനെതിരെ യുഡിഎഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.പ്രസിഡന്റ് ബിന്ദു രാജന്റെ

കേരള നദ് വത്തുൽ മുജാഹിദീൻ പയ്യോളി മണ്ഡലം സമ്മേളനത്തിന് പ്രൗഢഗംഭീരമായ സമാപനം 

പയ്യോളി ബിസ്മി നഗറിൽ വെച്ച് നടന്ന കെ. എൻ. എം പയ്യോളി മണ്ഡലം മേഖലാ സമ്മേളനം ജനസാന്നിധ്യം കൊണ്ടും ശ്രദ്ധകൊണ്ടും വേറിട്ട

എടോത്ത് കുടുംബം നവോത്ഥാനത്തിന് നേതൃത്വം നൽകി ;പ്രശസ്തകവി വിരാൻ കുട്ടി

കോട്ടൂരിലെ അതിപുരാതന കുടുംബമായ എടോത്ത് കുടുംബം പുരോഗമന ആശയങ്ങളിലൂടെ നാടിന് നവോത്ഥാനത്തിന് നേതൃത്വം നൽകിയ കുടുംബമാണെന്ന് പ്രശസ്ത കവി വീരാൻ കുട്ടി

മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വർണ്ണ കൂടാരം പ്രവർത്തനത്തിൻ്റെ ഭാഗമായി ‘യുദ്ധവും സമാധാനവും’ ക്യാമ്പ് ദ്ഘാടനം ചെയ്തു

മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വർണ്ണ കൂടാരം പ്രവർത്തനത്തിൻ്റെ ഭാഗമായി ‘യുദ്ധവും സമാധാനവും’ ക്യാമ്പ് കെ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. താലൂക്ക്

മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് തെരുവ് നായ ശല്യം; നാട്ടുകാർ ആശങ്കയിൽ

കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് രൂക്ഷമായ തെരുവ് നായ ശല്യം. നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും, കുട്ടികൾക്ക്