യാത്ര ക്ലബ്ബ് കൽപത്തൂർ സൗജന്യ നേത്ര പരിശോധന, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

യാത്ര ക്ലബ്ബ് കൽപത്തൂർ സൗജന്യ നേത്ര പരിശോധന, മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പേരാമ്പ്ര സൈമൺ കണ്ണാശുപത്രിയുടെയും കെയർ പ്ലസ് ലബോറട്ടറിയുടെയും സഹകരണത്തോടെ കൽപത്തൂർ വായനശാലയിൽ വെച്ച് നടന്ന ക്യാമ്പിൽ നിരവധി ആളുകൾ പരിശോധന നടത്തി.

നൊച്ചാട് ഗ്രാമപഞ്ചായത്ത് മെമ്പർ ഗീത നന്ദനം ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് എൻ സജിത്ത് അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ചിനോയ്, യാത്ര സെക്രട്ടറി സലിം മിലാസ്, വൈസ് പ്രസിഡന്റ് പി സി ബാലചന്ദ്രൻ ദീപ്തി, അഖിലേഷ്, ഹർഷക്, ഹരികൃഷ്ണൻ, സി ജയദാസൻ, വി ഡി ദിനൂജ്, നൗഷാദ് കുന്നത്ത് സംസാരിച്ചു. വി രാമചന്ദ്രൻ, എം. കെ ഷൈജു, ടിപി സുനിൽ കുമാർ, കെ. ടി മനോജ് കുമാർ, സനൂപ് സാകേത് ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.