പേരാമ്പ്ര :കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി നിർമ്മിക്കുന്ന ബാഫഖി തങ്ങൾ കമ്മ്യൂണിറ്റി റിസോഴ്സ് ഡെവലപ്പ്മെന്റ് സെന്ററിന്റെ ധന ശേഖരണത്തിന് മന്തി ചലഞ്ച് നടത്തി ചങ്ങരോത്ത് പഞ്ചായത്തിലെ കന്നാട്ടി ശാഖാ വനിതാ ലീഗ്.ജനുവരി 24 മുതൽ ഫെബ്രുവരി 10 വരെ വനിതാ ലീഗ് നടത്തുന്ന ക്യാമ്പയിന്റെ ഭാഗമായാണ് മന്തി ചലഞ്ച് നടത്തിയത്.ശാഖാ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ക്ലസ്റ്റർ കമ്മിറ്റികൾ ഗൃഹ സമ്പർക്കം നടത്തിയാണ് ക്യാമ്പയിനിൽ പങ്കാളികളായത്.മുന്നോറോളം വീടുകളിൽ നിന്നും അഞ്ഞൂറ് ഓഡറുകൾ ഉണ്ടായിരുന്നു.ചലഞ്ചിന് ചെലവ് വന്ന തുക കഴിച്ചു ബാക്കി വരുന്ന തുക ജില്ലാ കമ്മിറ്റി ഫണ്ടിലേക്ക് കൈമാറുമെന്ന് വനിതാ ലീഗ് ശാഖാ കമ്മിറ്റി അറിയിച്ചു.മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മായിൽ ശാഖാ വനിതാ ലീഗ് പ്രസിഡന്റ് വി സാറ, സെക്രട്ടറി നസീമ പാളയാട്ട് എന്നിവർക്ക് കൈമാറി വിതരണ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി സി പി എ അസീസ്,വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് എ ആമിന ടീച്ചർ,യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്അബ് കീഴരിയൂർ,ചങ്ങരോത്ത് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാളയാട്ട് ബഷീർ,പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ആനേരി നസീർ,ജനറൽ സെക്രട്ടറി അസീസ് നരിക്കലക്കണ്ടി,പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് യൂത്ത് ലീഗ് സെക്രട്ടറി ശിഹാബ് കന്നാട്ടി,പഞ്ചായത്ത് ലീഗ് സെക്രട്ടറി മൊയ്തു മൂശാരി കണ്ടി,വനിതാ ലീഗ് ജില്ലാ സെക്രട്ടറി സൗഫി താഴെ കണ്ടി, നിയോജക മണ്ഡലം പ്രസിഡന്റ് ഷർമിന കോമത്ത്, ജനറൽ സെക്രട്ടറി വഹീദ പാറേമ്മൽ, സി കെ ജമീല നാദാപുരം, പഞ്ചായത്ത്-ശാഖാ നേതാക്കളായ സഫിയ പടിഞ്ഞാറയിൽ, നസീമ വാഴയിൽ, കെ മുബഷിറ,
ഹൈറുന്നിസ എൻ കെ,റസീന കെ സി, ടി വി ഫൗസിയ, നൗഷിദ വി പി, ടി പി മൈമൂന,എൻ സി നസീമ, കെ സി ഫൗസിയ,ഷെറിൻ സെൽവ, സുനൈന ഷെറിൻ,വി സുലൈമാൻ, ജി കെ നിസാർ, ഷഫീക് വാഴയിൽ, അജ്നാസ് വി ഇ, റോഷൻ മൂശാരി, റിയാസ് കെ കെ എന്നിവർ പങ്കെടുത്തു
Latest from Local News
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 18.08.25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
പേരാമ്പ്ര : സ്വതന്ത്രവും നീതിപൂർവ്വവുമായ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ച് ബി ജെ പിയും അവരുടെ സർക്കാരും നടത്തുന്ന വോട്ട് കൊള്ളയ്ക്കെതിരെ പ്രതിപക്ഷ
വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ മയ്യന്നൂർ സ്റ്റേഡിയം നിർമാണത്തിന് ഒരു കോടി രൂപ അനുവദിച്ചു. ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയുടെ ഭാഗമായി കായിക-യുവജനകാര്യ
വിവാഹ ദിവസം ഏവർക്കും ആഹ്ലാദകരമായ ദിനമാണ്. വിവാഹാദിവസത്തെ അവിസ്മരണീയമാക്കാൻ ഒരു അവാർഡ് കൂടി ലഭിച്ച ലോ. മികച്ച മത്സ്യ കർഷകനുള്ള അവാർഡ്
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 18 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.ഗൈനക്കോളജി വിഭാഗം ഡോ : നജഹ് അബ്ദുൽ