കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എം.പി പ്രിയങ്കാഗാന്ധി; സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തി വയനാട് എം.പി പ്രിയങ്കാ ഗാന്ധി. ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനൊപ്പമാണ് പ്രിയങ്ക എത്തിയത്. രാധയുടെ വീട്ടിലേക്കുളള യാത്രയ്ക്കിടെ വയനാട് കണിയാറത്ത് വച്ച് പ്രിയങ്കഗാന്ധിക്ക് നേരെ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. വന്യജീവി ആക്രമണത്തില്‍ ഫലപ്രദമായി ഇടപെട്ടില്ലെന്ന് ആരോപിച്ചാണ് കരിങ്കൊടി പ്രതിഷേധം. 

ഇന്ന് രാവിലെ 11 മണിയോടെയാണ് പ്രിയങ്ക കണ്ണൂരില്‍ വിമാനമിറങ്ങിയത്. ശേഷം റോഡ് മാര്‍ഗം മാനന്തവാടിയിലെത്തി. അന്തരിച്ച വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണും.

കല്‍പ്പറ്റ കലക്ടറേറ്റില്‍ നടക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലും ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന യു.ഡി.എഫ് മലയോര ജാഥയ്ക്ക് മേപ്പാടിയില്‍ നല്‍കുന്ന സ്വീകരണത്തിലും പ്രിയങ്ക പങ്കെടുക്കും.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി ഗവ: മാപ്പിള വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപക ഒഴിവ്

Next Story

കൊരയങ്ങാട് തെരു ഭഗവതി മഹോൽസവത്തോടനുബന്ധിച്ച് മെഗാതിരുവാതിര നടത്തി

Latest from Main News

കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

  കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്ക് കടത്തികൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ്

സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന

ഈ വർഷത്തെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) 10, 12 ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചന. http://results.cbse.nic.in, http://cbseresults.nic.in, http://cbse.gov.in എന്നീ

സംസ്ഥാനത്ത് വേനൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ ജോലി സമയ പുനഃക്രമീകരണം മെയ് 30 വരെ നീട്ടി

സംസ്ഥാനത്ത് വേനൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ വെയിലത്ത് തൊഴിലെടുക്കുന്നവർക്കായി നിശ്ചയിച്ചിരുന്ന ജോലി സമയത്തിലെ സമയ പുനഃക്രമീകരണം മെയ് 30 വരെ

ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഐ.പി.എൽ മേയ് 17ന് പുനരാരംഭിക്കും

ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പുനഃരാരംഭിക്കുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ബിസിസിഐ പുറത്തുവിട്ടു. സീസണിലെ ബാക്കി

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യത. 3 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി,