ബി.ജെ.പിയുടെ മൂന്നു ജില്ലാപ്രസിഡന്റുമാർ ചുമതലയേറ്റു

ബി.ജെ.പിയുടെ സംഘടനാ ജില്ലാ പ്രസിഡന്‍രുമാരായി കെ.പി.പ്രകാശ് ബാബു,സി.ആര്‍.പ്രഫുല്‍ കൃഷ്ണ,ടി.ദേവദാസ് എന്നിവര്‍ ചുമതലയേറ്റു. കോഴിക്കോട് സിറ്റി ജില്ലയുടെ പ്രസിഡന്റായാണ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി പ്രകാശ് ബാബു(44) സ്ഥാനമേറ്റത്. യുവമോര്‍ച്ചയുടെ മുന്‍ സംസ്ഥാന പ്രസിഡൻ്റാണ്. വടകര കേന്ദ്രീകരിച്ചുളള നോര്‍ത്ത് ജില്ലാ പ്രസിഡന്‍രായി സി.ആര്‍ പ്രഫുല്‍ കൃഷ്ണയും സ്ഥാനമേറ്റു. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റാണ്. വടകര ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ത്ഥിയായിരുന്നു. ബാലുശ്ശേരി കേന്ദ്രീകരിച്ചുളള കോഴിക്കോട് റൂറല്‍ ജില്ലാ പ്രസിഡൻ്റാണ് ടി.ദേവദാസ്. നിലവില്‍ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റാണ്.

Leave a Reply

Your email address will not be published.