തിക്കോടി ഡ്രൈവിംഗ് ബീച്ച് അപകടം തഹസിൽദാർക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്സ്

കഴിഞ്ഞ ദിവസം തിക്കോടി ഡ്രൈവിംഗ് ബീച്ചിൽ കൽപ്പറ്റയിൽ നിന്നും വന്ന സഞ്ചാരികളിൽ നാലുപേർ മുങ്ങി മരിച്ച സംഭവത്തിൽ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ടു കൊണ്ട് ,സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി V P ദുൽഖിഫിൽ ,നിയോജകമണ്ഡലം പ്രസിഡണ്ട് തൻഹീ ർ കൊല്ലം എന്നിവരുടെ നേതൃത്വത്തിൽ താഹിൽദാരുമായ് ചർച്ച നടത്തി. യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് തിക്കോടി ഡ്രൈവിംഗ് ബീച്ച് സഞ്ചാരികൾക്ക് വേണ്ടി തുറന്നു കൊടുത്തിരിക്കുന്നത്. സഞ്ചാരികൾ അപകടത്തിൽ പെടാതിരിക്കാൻ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇതുവരെ ഒരുക്കിയിട്ടില്ല എന്ന് മാത്രമല്ല അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ യാതൊരു സജ്ജീകരണങ്ങളും ഒരുക്കിയിട്ടുമില്ല.
അടിയന്തരമായി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും സുരക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ച വരെ അടിയന്തരമായി നിയമിക്കണമെന്നും ചർച്ചയിലൂടെ ആവശ്യപ്പെട്ടു. മാത്രമല്ല തെരുവു വിളക്ക് സംവിധാനങ്ങൾ ഒന്നും തന്നെ അവിടെ ഒരുക്കിയിട്ടില്ല. രാത്രികാലങ്ങളിലും നിരവധി ആളുകൾ തിക്കോടി ഡ്രൈവിംഗ് ബീച്ചിൽ എത്തിപ്പെടാറുണ്ട്. തെരുവിളക്ക് സംവിധാനങ്ങൾ ഇല്ലാത്തതിനാൽ വിനോദസഞ്ചാരികൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ആയതിനാൽ അടിയന്തര സൗകര്യങ്ങൾ ഒരുക്കണമെന്നും യൂത്ത് കോൺഗ്രസ്സ് തഹസിൽ ദാറിനോട് ആവശ്യപ്പെട്ടു.

തിക്കോടി ഡ്രൈവിംഗ് ബീച്ച് സംബന്ധിച്ച നിലവിലെ സ്ഥിതി ചൂണ്ടിക്കാണിച്ച് കലക്ടർക്ക് നൽകിയ റിപ്പോർട്ടിൻ്റെ കോപ്പി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് തഹസിൽദാർ കൈമാറി.

സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെ ഡ്രൈവിംഗ് ബീച്ച് തുടർന്ന് പ്രവർത്തിക്കുകയാണെങ്കിൽ ഭരണകർത്താക്കൾക്കെതിരെ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ടുപോകുമെന്നും നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം പറഞ്ഞു.
അധികൃതരുടെ കെടുകാര്യസ്ഥതയിൽ ഇനിയൊരു ജീവൻ പൊലിയാൻ പാടില്ല.
നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്ന കാര്യത്തിൽ
യൂത്ത് കോൺഗ്രസിൻ്റെ നിർദ്ദേശങ്ങൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അടിയന്തര പരിഹാരം കാണും എന്നും തഹസിൽദാർ രേഘമൂ ലംഉറപ്പുനൽകി
ചർച്ചയിൽ റാഷിദ് മുത്താമ്പി, ഷംനാസ് എൻ.പി, അഭിനവ് കണക്കശ്ശേരി,നിഖിൽ പെങ്ങോട്ടുകാവ്,നിഖിൽ കെ.എം എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 29-01-25 ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ

Next Story

കൊയിലാണ്ടി ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് ഓഫീസ് നിർത്തലാക്കരുത്: കെ.ജി.ഒ യു

Latest from Local News

എടോത്ത് കുടുംബം നവോധാനത്തിന് നേതൃത്വം നൽകി ;പ്രശസ്തകവി വിരാൻ കുട്ടി

  കോട്ടൂരിലെ അതിപുരാതന കുടുംബമായ എടോത്ത് കുടുംബം പുരോഗമന ആശയങ്ങളിലൂടെ നാടിന് നാവോധാനത്തിന് നേതൃത്വം നൽകിയ കുടുംബമാണെന്ന് പ്രശസ്ത കവി വീരാൻ

മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വർണ്ണ കൂടാരം പ്രവർത്തനത്തിൻ്റെ ഭാഗമായി ‘യുദ്ധവും സമാധാനവും’ ക്യാമ്പ് ദ്ഘാടനം ചെയ്തു

മേലൂർ കെ.എം. എസ് ലൈബ്രറിയിൽ വർണ്ണ കൂടാരം പ്രവർത്തനത്തിൻ്റെ ഭാഗമായി ‘യുദ്ധവും സമാധാനവും’ ക്യാമ്പ് കെ.ടി. ജോർജ് ഉദ്ഘാടനം ചെയ്തു. താലൂക്ക്

മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് തെരുവ് നായ ശല്യം; നാട്ടുകാർ ആശങ്കയിൽ

കൊയിലാണ്ടി: മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് രൂക്ഷമായ തെരുവ് നായ ശല്യം. നാട്ടുകാരിൽ ആശങ്ക ഉയർത്തുന്നു. കൂട്ടമായെത്തി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതും, കുട്ടികൾക്ക്

മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ അന്തരിച്ചു

തോടന്നൂർ : മന്തരത്തൂർ വലിയാണ്ടിയിൽ അമ്മുക്കുട്ടി അമ്മ (91) അന്തരിച്ചു. തോടന്നൂർ മഹാദേവക്ഷേത്രം മാതൃസമതി അംഗമാണ്. ഭർത്താവ് പരേതനായ ബാലകൃഷണക്കുറുപ്പ്. മക്കൾ

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 13-05-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി