2025-ലെ ശ്രാവസ്തി കവിതാപുരസ്കാരം ശ്രീകുമാർ കരിയാടിന്

2025-ലെ ശ്രാവസ്തി കവിതാപുരസ്കാരം ശ്രീകുമാർ കരിയാടിന്റെ ശതതന്ത്രികളുള്ള പ്രതികാരം എന്ന കവിതാസമാഹാരത്തിനു ലഭിച്ചു. പ്രൊഫസർ എൻ. അജയകുമാർ അധ്യക്ഷനും കവി പി.എൻ.ഗോപീകൃഷ്ണൻ, നിരൂപകയും അധ്യാപികയുമായ ഡോ.അനു പാപ്പച്ചൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡിനായി ഈ കൃതി തിരഞ്ഞെടുത്തത്. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ശങ്കരാചാര്യ സംസ്കൃതസർവകലാശാല കൊയിലാണ്ടി പ്രാദേശികകേന്ദ്രത്തിലെ മലയാളവിഭാഗം അധ്യാപകനായിരുന്ന ഡോ. പ്രദീപൻ പാമ്പിരികുന്നിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയതാണ് ശ്രാവസ്തി കവിതാപുരസ്കാരം. മലയാളവിഭാഗം സംഘടിപ്പിക്കുന്ന പരിപാടിയിൽ അവാർഡ് സമ്മാനിക്കുമെന്ന് പുരസ്കാര സമിതി കൺവീനർ വി.അബ്ദുൽ ലത്തീഫ, ഡോ. എം.സി.അബ്ദുൾ നാസർ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

പുളിയഞ്ചേരി കളത്തിൽ മധുസൂദനൻ അന്തരിച്ചു

Next Story

കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ക്ഷേത്രപ്രവേശനവീഥിയുടെ സമർപ്പണം ശിവാനന്ദപുരി സ്വാമിനി നിർവഹിച്ചു

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 13-05-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി

ഓപ്പറേഷൻ സിന്ദൂർ , സൈനികർക്ക് അഭിവാദ്യവുമായി വിമുക്ത ഭടൻമാർ

കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും