കൊയിലാണ്ടി ആർ.ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിന് 2023-24 വർഷത്തെ കേരളത്തിലെ മികച്ച കോളേജുകളുടെ റാങ്കിങ്ങിൽ അഭിമാനകരമായ നാൽപ്പത്തിഞ്ചാം സ്ഥാനം ലഭിച്ചു. കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൌൺസിലിന്റെ നേതൃത്വത്തിലാണ് മികച്ച കോളേജുകളെ കണ്ടെത്തുന്ന ഈ റാങ്കിങ്ങ് നടന്നത്. കോഴിക്കോട് ജില്ലയിൽ കോളേജിന് നാലാം സ്ഥാനം എന്നതും, കേരളത്തിലെ എസ്എൻ കോളേജുകളിൽ രണ്ടാം സ്ഥാനമാണെന്നുള്ളതും ഏറെ പ്രശംസനീയമാണ്.
അഭിമാനകരമായ ഈ ചരിത്രനേട്ടത്തിൽ കോളേജ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ കോളേജിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. അനുമോദന ചടങ്ങ് കൊയിലാണ്ടി എം.എൽ.എ ശ്രീമതി കാനത്തിൽ ജമീല ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) സുജേഷ് സി. പി. സ്വാഗത പ്രസംഗവും, എസ് എൻഡിപി യോഗം ദേവസ്വം സെക്രട്ടറി ശ്രീ. സന്തോഷ് അരയാക്കണ്ടി അധ്യക്ഷ പ്രസംഗവും നടത്തി. ഡോ. ആർ രവീന്ദ്രൻ, ശ്രീ. ദാസൻ പറമ്പത്ത്, ശ്രീ. രാജീവൻ. പി. കെ, ശ്രീ. രാമകൃഷ്ണൻ, ഡോ. വി. അനിൽ, ഡോ. അമ്പിളി ജെ എസ്, ഡോ. കുമാർ എസ്.പി, ഡോ. സുനിൽ ഭാസ്കർ, ശ്രീ. കബീർ സലാല, ശ്രീമതി. ചാന്ദ്നി.പി എം, ശ്രീ. അജിത്ത് കുമാർ ഐ, ശ്രീമതി. പവിത.കെ.എം, മിസ്. അനുവർണ്ണ. എം. വി.എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോർഡിനേറ്റർ ഡോ.വിദ്യ വിശ്വനാഥൻ നന്ദി അർപ്പിച്ചു.
Latest from Local News
കൊയിലാണ്ടി: കാപ്പാട്-കൊയിലാണ്ടി തീരദേശ പാത ഗതാഗത യോഗ്യമാക്കണമെന്നാവശ്യം ഇനിയും യാഥാര്‍ത്യമായില്ല. വിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബിച്ചിലേക്കും തിരിച്ചു കൊയിലാണ്ടി ഹാര്‍ബറിലേക്കുമുളള
അത്തോളി: വടക്കേ കാപ്പിൽ നളിനി (79) അന്തരിച്ചു. ഭർത്താവ്: പരേതനായ വേലായുധൻ (ദിന പ്രഭ). മക്കൾ: സതീഷ് ബാബു (റിട്ട. എച്ച്
അത്തോളി: ‘വഖഫ് ഭേദഗതി ബിൽ പിൻവലിക്കുക’ മുസ് ലിം സംഘടനകളുടെ കൂട്ടായ്മയായ അത്തോളി മുസ് ലിം വെൽഫയർ അസോസിയേഷൻ ജനകീയ കൺവെൻഷൻ
വടകര: തന്റെ കർമ്മമണ്ഡലത്തെ ഒരു സ്വയം പരീക്ഷണ ശാ ലയാക്കി തീർക്കുകയായിരുന്നു ഗാന്ധിജിയെന്ന് ആഴത്തിൽ അദ്ദേഹത്തെ പറ്റി പഠിക്കുന്ന ആർക്കും സുവ്യക്തമായി
കാപ്പാട് കുനിയിൽ മാളു(88) അന്തരിച്ചു .മക്കൾ ചന്ദ്രിക, സദാനന്ദൻ, പ്രഭ, പരേതയായ? വത്സല മരുമക്കൾ മരുമക്കൾ അശോകൻ, സിദ്ധാർത്ഥൻ (പുതുക്കോൾക്കുനി വെറ്റിലപ്പാറ.ഓട്ടോ