കൊരയങ്ങാട് തെരു ഭഗവതി മഹോൽസവത്തോടനുബന്ധിച്ച് മെഗാതിരുവാതിര നടത്തി

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രതാലപ്പൊലി മഹോൽസവത്തിന്റെ ഭാഗമായി രണ്ടാം ദിവസം മെഗാതിരുവാതിര നടത്തി. ക്ഷേത്ര വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആണ് മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ഗണേശസ്തുതിയോടും സരസ്വതി സന്ദനത്തോടു കൂടിയാണ് തിരുവാതിരയാടിയത്. ആസ്വാദകരായി നൂറ് കണക്കിനാളുകളാണ് എത്തിച്ചേർന്നത്. കൈകൊട്ടി കളിയും, കുട്ടികളുടെ ഡാൻസും ഇതൊടൊപ്പം അരങ്ങേറി.

Leave a Reply

Your email address will not be published.