കുവൈത്ത് കെ എം സി സി സോഷ്യൽ സെക്യൂരിറ്റി സ്കീം വിതരണം

അത്തോളി: കുവൈത്ത് കെ.എം.സി.സി അംഗമായിരിക്കെ മരണമടഞ്ഞവരുടെ കുടുംബത്തിന് നൽകുന്ന സംസ്ഥാന കമ്മിറ്റി പദ്ധതിയായ ‘സോഷ്യൽ സെക്യൂരിറ്റി സ്കീമി’ൻ്റെ ഭാഗമായുള്ള ബാലുശ്ശേരി മണ്ഡലം തുക വിതരണം മുസ് ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു.സോഷ്യൽ സെക്കൂരിറ്റി സ്കീമിന് ആദ്യമായി രൂപം നൽകി തുടക്കം കുറിച്ച് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്ന കുവൈത്ത് കെ.എം.സി.സി ജീവകാരുണ്യ, ആരോഗ്യ പ്രവർത്തനങ്ങളിൽ എന്ന പോലെ തന്നെ കാലഘട്ടത്തിന് അനിവാര്യമായ വിദ്യാഭ്യാസ രംഗത്തെ വളർച്ചക്കും വേണ്ട ഇടപെടലിലൂടെ കൂടുതൽ ശ്രദ്ധ കേന്ദ്രീകരണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡൻ്റ് സി.കെ അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എ.പി അബ്ദു റഹിമാൻ, സെക്രട്ടറി വി.പി ഷാനവാസ് എന്നിവർ ചേർന്ന് 5 ലക്ഷത്തിൻ്റെ ചെക്ക് ഇസ്മായിൽ നിന്നും ഏറ്റുവാങ്ങി.അത്തോളി സി.എച്ച് സ്മാരക സൗധത്തിൽ നടന്ന ചടങ്ങിൽ കുവൈത്ത് കെ.എം.സി.സി സംസ്ഥാന സെക്രട്ടറി ഷാഹുൽ ബേപ്പൂര് അധ്യക്ഷനായി. ജില്ലാ പ്രസിഡൻ്റ് അസീസ് തിക്കോടി മുഖ്യ പ്രഭാഷണം നടത്തി.മുസ് ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ.അഹമ്മദ് കോയ മാസ്റ്റർ, പഞ്ചായത്ത് ലീഗ് ട്രഷറർ കരിമ്പയിൽ അബ്ദുൽ അസീസ്, സെക്രട്ടറിമാരായ ഹാരിസ് തോരായി, സലീം കോറോത്ത്, ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റ് കാഞ്ഞിരോളി മുഹമ്മദ് കോയ, അബൂദാബി കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻ്റ് അബ്ദുറസാഖ് കേളോത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് ഫൈസൽ ഏറോത്ത്, ജനറൽ സെക്രട്ടറി ജാഫർ കൊട്ടാരോത്ത് സംസാരിച്ചു. ഷമീർ കമാലി പ്രാർത്ഥന നടത്തി. കുവൈത്ത് കെ.എം.സി.സി മണ്ഡലം സെക്രട്ടറി ഹിജാസ് അത്തോളി സ്വാഗതവും സോഷ്യൽ സെക്യൂരിറ്റി സ്കീം ജനറൽ കൺവീനർ ഗഫൂർ അത്തോളി നന്ദിയും പറഞ്ഞു. അഷ്റഫ് നേരോത്ത്, കെ.കെ അഷ്റഫ്, റിയാസ് സൈൻ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി നഗരസഭ നിയമ ബോധവത്കരണ ക്ലാസ്സ്‌ നടത്തി 

Next Story

കോൺഗ്രസ് റേഷൻ ഷോപ്പിനു മുന്നിൽ ധർണ നടത്തി

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 13-05-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി

ഓപ്പറേഷൻ സിന്ദൂർ , സൈനികർക്ക് അഭിവാദ്യവുമായി വിമുക്ത ഭടൻമാർ

കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും