കൊയിലാണ്ടി: ഹാർബർ എഞ്ചിനിയറിംഗ് വകുപ്പിൻ്റെ കൊയിലാണ്ടിയിലെ ഓഫീസ് നിർത്തലാക്കരുതെന്ന് കെ.ജി.ഒ.യു കൊയിലാണ്ടി താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. നിരന്തരം കടലാക്രമണ ഭീഷണി നേരിടുന്ന കൊയിലാണ്ടി പ്രദേശത്ത് ഏക ആശ്രയമായ ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ് കാര്യാലയം ഇല്ലാതാകുന്നത് തീരദേശ വാസികളെയും മത്സ്യത്തൊഴിലാളികളെയും പ്രതികൂലമായി ബാധിക്കും. ഹാർബർ എഞ്ചിനീയറിംഗ് വകുപ്പിന് കീഴിലെ ചേറ്റുവ, കൊയിലാണ്ടി, ചെറുവത്തൂർ സബ് ഡിവിഷനുകളിലെ 26 തസ്തികകൾ 2024- 2025 സാമ്പത്തിക വർഷം കഴിയുന്നതോട് കൂടി ഇല്ലാതാവുകയാണ്. ഇതു സംബന്ധിച്ച് തുറമുഖ വകുപ്പ് 2024 സെപ്തംബർ 9 ന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശ വാസികളുടെ ജീവിതം ദുരിതത്തിലാക്കുന്ന നടപടി പിൻവലിക്കണമെന്ന് കെ ജി ഒ യു കൊയിലാണ്ടി താലൂക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ ജി ഒ യു സംസ്ഥാന വൈസ് പ്രസിഡൻ്റ് ബീന പൂവ്വത്തിൽ ഉദ്ഘാടനം ചെയ്തു. കെ ജി ഒ യു താലൂക്ക് പ്രസിഡൻ്റ് സാജിദ് അഹമ്മദ് അധ്യക്ഷത വഹിച്ചു. കെ ജി ഒ യു കൊല്ലം ജില്ലാ സെക്രട്ടറി എം എസ് രാകേഷ് മുഖ്യപ്രഭാഷണം നിർവഹിച്ചു. സംസ്ഥാന സെക്രട്ടേറിയേറ്റ് ക്ഷണിതാവ് വി സി സുബ്രഹ്മണ്യൻ, ജില്ലാ കമ്മിറ്റി ട്രഷറർ എം പി സബീർ സാലി, കെ ലത, ഡോ. ടി എം സാവിത്രി, പി കെ ബിജു, കെ ഹനീഫ്, കെ സിന്ധു എന്നിവർ സംസാരിച്ചു.
താലൂക്ക് കമ്മിറ്റി ഭാരവാഹികളായി സാജിദ് അഹമ്മദ് (പ്രസിഡൻ്റ്), ഡോ. ടി എം സാവിത്രി (സെക്രട്ടറി), പി കെ ബിജു (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Latest from Local News
വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’
ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത
മുചുകുന്ന് ചാലിൽ കല്യാണി അമ്മ (101) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മക്കൾ ദാമോധരൻ, ഗംഗാധരൻ, ശ്രീധരൻ, സരോജിനി, ശാന്ത,
പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര
കോലടി കണ്ടിയിൽ പത്മാവതി അമ്മ അന്തരിച്ചു. മകൻ കെ കെ പ്രമോദ് കുമാർ (മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ, കൊല്ലം