കൊയിലാണ്ടി: ദേശവാസികളുടെ കൂട്ടായ്മയിൽ നടന്ന ആഘോഷവരവ് വേറിട്ട കാഴ്ചയായി. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ആഘോഷവരവാണ് വർണ്ണപ്പകിട്ടിൻേറയും താളവാദ്യ വൈവിധ്യത്തിൻ്റേയും നവ്യാനുഭവം പകർന്ന് ക്ഷേത്രോങ്കണത്തെ ധന്യമാക്കിയത്. മണമൽ, കോതമംഗലം, കോമത്ത് കര, പയറ്റുവളപ്പിൽ പ്രദേശവാസികളാണ് ആഘോഷ വരവിൽ പങ്കാളികളായത്. കോതമംഗലം അയ്യപ്പക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ആഘോഷവരവ് നഗരത്തിലൂടെ നീങ്ങി വിവിധ കേന്ദ്രങ്ങളിൽ ഭക്തജനങ്ങളുടെ സ്വീകരണം ഏറ്റുവാങ്ങി പയറ്റുവളപ്പിൽ വഴി ക്ഷേത്രാങ്കണത്തിൽ സംഗമിച്ചു. മുത്തു കുടകളും ശിങ്കാരിമേളവും ദേവ നൃത്തവും കൊരയങ്ങാട് ക്ഷേത്ര വാദ്യ സംഘത്തിന്റെ മേളപ്പർച്ചയും ആഘോഷ വരവിന് ശോഭയേകി
Latest from Local News
വൈക്കം മുഹമ്മദ് ബഷീർ ദിനത്തിൽ വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ‘ഇമ്മിണി ബല്യ ദിനാഘോഷം’
ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ തിരുവാതിര ഞാറ്റുവേല സമാചരണം സമുചിതമായി ആഘോഷിച്ചു. കൃഷി ഓഫീസർ അഞ്ജനപി.ആർ. ഉദ്ഘാടനം ചെയ്ത
മുചുകുന്ന് ചാലിൽ കല്യാണി അമ്മ (101) അന്തരിച്ചു. ഭർത്താവ് പരേതനായ കൃഷ്ണൻ നായർ. മക്കൾ ദാമോധരൻ, ഗംഗാധരൻ, ശ്രീധരൻ, സരോജിനി, ശാന്ത,
പുളിയഞ്ചേരി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് 5ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡ്തല യോഗവും പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ഉപഹാര
കോലടി കണ്ടിയിൽ പത്മാവതി അമ്മ അന്തരിച്ചു. മകൻ കെ കെ പ്രമോദ് കുമാർ (മലബാർ ദേവസ്വം ബോർഡ് അസിസ്റ്റൻറ് കമ്മീഷണർ, കൊല്ലം