എകെജി ഫുട്ബോൾ ടൂർണമെൻ്റിൽ ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി ചാമ്പ്യൻമാരായി

എകെജി ഫുട്ബോൾ ടൂർണമെൻ്റിൽ ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി ചാമ്പ്യൻമാരായി. ഫൈനലിൽ ജ്ഞാനോദയം ചെറിയമങ്ങാടിനെ 1-0 നാണ് ജനറൽ എർത്ത് മൂവേഴ്സ് കൊയിലാണ്ടി പരാജയപ്പെടുത്തിയത്. ആദ്യ പകുതിയിൽ സൂപ്പർ താരം ആഷിഖ് ഉസ്മാൻ ആണ് വിജയ ഗോൾ നേടിയത്. പൊരുതിക്കളിച്ചെങ്കിലും ജ്ഞാനോദയം ചെറിയമങ്ങാടിന് ഗോൾ മടക്കാൻ കഴിഞ്ഞില്ല.

കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ നിറഞ്ഞ കാണികളാണ് ഫൈനൽ മത്സരം കാണാൻ എത്തിയത്. ജ്ഞാനോദയം ചെറിയമങ്ങാടിൻ്റെ പൊന്നൂസ് ടൂർണമെൻ്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ എർത്ത് മൂവേഴ്‌സിൻ്റെ അബ്ബാസ് ആൻ്റണിയാണ് ടൂർണമെൻ്റിലെ ടോപ് സ്കോറർ. ബെസ്റ്റ് ഗോൾകീപ്പർ ആയി ജ്ഞാനോദയത്തിൻ്റെ കമറുവും ബെസ്റ്റ് ഡിഫൻ്റർ ആയി ജനറൽ എർത്ത് മൂവേഴ്സിൻ്റെ ഏലിയാസും തിരഞ്ഞെടുക്കപ്പെട്ടു.

പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ൽ ഫൈനലിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കാനത്തിൽ ജമീല എം.എൽ.എ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.

Leave a Reply

Your email address will not be published.

Previous Story

മൂടാടി തറമ്മൽ സന്തോഷ് അന്തരിച്ചു

Next Story

പാലേരി  ചെറിയ കുമ്പളത്തെ ആനേരി ചാലിൽ കുഞ്ഞബ്ദുള്ള അന്തരിച്ചു

Latest from Local News

കൊയിലാണ്ടി നഗരസഭയിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു

കൊയിലാണ്ടി: ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യ ദിനാചരണത്തിൻ്റെ ഭാഗമായി കൊയിലാണ്ടി നഗരസഭയിൽ നഗരസഭാ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ദേശീയ പതാക ഉയർത്തി. ഉപാധ്യക്ഷൻ

സ്വാതന്ത്ര്യദിന പ്രശ്നോത്തരി ഊരളളൂർ എം.യു.പി.എസ് ജേതാക്കൾ

ചേമഞ്ചേരി : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ചേമഞ്ചേരി യുപി സ്കൂൾ സംഘടിപ്പിച്ചു വരുന്ന ചെറൂപ്പുറത്ത് ശശിധരൻ മാസ്റ്റർ സ്മാരക എവർ റോളിംഗ് ട്രോഫിക്കും,

താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വൊളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു

കൊയിലാണ്ടി : താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാരാലീഗൽ വൊളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. അധ്യാപകർ (വിരമിച്ചവർ ഉൾപ്പടെ), സർക്കാർ സർവീസിൽ നിന്നും വിരമിച്ചവർ,

യൂത്ത് കോൺഗ്രസ്‌ നൈറ്റ്‌ മാർച്ച് ഇന്ന് രാത്രി 7 മണിക്ക് (ആഗസ്റ്റ് 15) കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക്

നാദാപുരം : വാക്ക് വിത്ത് രാഹുൽ എന്ന തലക്കെട്ടോടെ യൂത്ത് കോൺഗ്രസ്‌ നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന നൈറ്റ്‌ മാർച്ച്

മേപ്പയ്യൂർ ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു. പ്രസിഡൻ്റ് ഷബീർ ജന്നത്ത് പതാക ഉയർത്തി. സെക്രട്ടറി പി.കെ.