വാളൂർ ഗവൺമെന്റ് യു.പി.സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി

വാളൂർ ഗവൺമെന്റ് യു.പി.സ്കൂളിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. ഗവൺമെന്റ് സ്കൂളിലെ മലയാളം മീഡിയം കുട്ടികളെ ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ളവരാക്കുന്നതിന് കോഴിക്കോട് ഡയറ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഇംഗ്ലീഷ് ലാഗ്വേജ് എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ (ഇ.എൽ. ഇ.പി.) ഭാഗമായാണ് ‘ലിഗ്വാ ഫെസ്റ്റ്’ എന്ന പേരിൽ ഇംഗ്ലീഷ് ഫെസ്റ്റ് സംഘടിപ്പിച്ചത്.

പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ.വി പ്രമോദ് ഫസ്റ്റ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷിനി.ടി.വി.അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകൻ ബാബുരാജ് വി കെ, എം കുഞ്ഞഹമ്മദ്, എം എം രമേശൻ, അളകാ വിവേക് എന്നിവർ സംസാരിച്ചു. ദേവത രജീഷ് സ്വാഗതവും സങ്കീർത്തന നന്ദിയും പറഞ്ഞു. കോഴിക്കോട് ഡയറ്റ് നടപ്പാക്കുന്ന ഇ.എൽ.ഇ.പി.യുടെ പൈലറ്റ് പ്രോജക്ട് ആരംഭിച്ച പേരാമ്പ്ര ഉപജില്ലയിലെ ഏക വിദ്യാലയമാണ് വാളൂർ ഗവൺമെന്റ് യുപിസ്കൂൾ. ജൂൺ മാസം മുതൽ ഈ പദ്ധതി നടപ്പിലാക്കി വരുന്നു.

Leave a Reply

Your email address will not be published.