പേരാമ്പ്ര പുറ്റാട് ചെറുകുന്ന് തലച്ചില്ലോൻ പരദേവതാ ക്ഷേത്രത്തിൽ തിറ മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം മേൽശാന്തി പാറക്കില്ലത്ത് വാമനൻ നമ്പൂതിരി, അവകാശി ചന്ദ്രൻ ചോലക്കൽ കാർമ്മികത്വം വഹിച്ചു. വട്ടക്കണ്ടി കുമാരൻ, ഒ.ടി കുമാരൻ, വി.കെ നാരായണൻ, രാജൻ കക്കുടുമ്പിൽ, ശ്രീധരൻ മറുവാലയിൽ, വി.കെ കുഞ്ഞിക്കണ്ണൻ, ശങ്കരൻ കടുക്കാട്, കെ.കെ ബാലൻ, കുഞ്ഞിക്കണാരൻ, ദിനേശൻ എം.കെ, ശങ്കരൻ തട്ടാംകണ്ടി, കെ.കെ കണാരൻ, കുഞ്ഞിക്കണ്ണൻ തയ്യുള്ളതിൽ, കെ.കെ ജനാർദ്ദനൻ, ദാസൻ തട്ടാച്ചേരി, മോഹനൻ, എം.കെ മനോജൻ, കണ്ണൻ, സുജൻ, ഷാജി വി.കെ, ശാന്തീപ്, ബിജു, കെ.കെ രാജേഷ്, സുധി, ചന്ദ്രശേഖരൻ, കെ.കെ ബാലകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.
ഉത്സവം ഫിബ്രവരി 2-ന് തുടങ്ങി 4-ന് സന്ധ്യക്ക് സമാപിക്കും. 3-ന് രാവിലെ വെള്ളാട്ട്, ഉച്ചക്ക് അന്നദാനം, വൈകുന്നേരം ഇളനീർക്കുല വരവ്, വാളെഴുന്നള്ളത്തം, രാത്രി വെള്ളാട്ട്, വിളക്കുമാടം വരവ്, വെള്ളകെട്ടും തേങ്ങയേറും, പ്രദേശിക കലാപരിപാടി, വട്ടം പിടിതിറ, പന്തം പിടിതിറ, പീലി തിറ, ചാന്ത് തിറ .4 – ന് വൈകുന്നേരം വെള്ളാട്ട്, ഉപ്പും താണ്ടി വരവ്, താലപ്പൊലി എന്നിവ നടക്കും.