അത്തോളിക്കാവ് ശിവക്ഷേത്ര ധ്വജപ്രതിഷ്ഠയുടെ ഭാഗമായി നടന്ന കൊടിമര ഘോഷയാത്ര അത്താണി മാണിക്കോത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് അത്തോളിക്കാവ് ശിവക്ഷേത്രസന്നിധിയിൽ സമാപിച്ചു

അത്തോളി: അത്തോളിക്കാവ് ശിവക്ഷേത്ര ധ്വജപ്രതിഷ്ഠയുടെ ഭാഗമായി നടന്ന കൊടിമര ഘോഷയാത്ര അത്താണി മാണിക്കോത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് അത്തോളിക്കാവ് ശിവക്ഷേത്രസന്നിധിയിൽ സമാപിച്ചു. ഗുരുവായൂർ ദേവസ്വം അവകാശി മല്ലിശ്ശേരി പരമേശ്വരൻ തിരുമേനി മരം ഏറ്റുവാങ്ങി.പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു രാജൻ, മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാമചന്ദ്രൻ ,വാർഡ് മെമ്പർ ശാന്തി മാവീട്ടിൽ, ക്ഷേത്ര, ആഘോഷ കമ്മിറ്റി ഭാരവാഹികൾ, ഭക്തജനങ്ങൾ ചടങ്ങിൽ സംബന്ധിച്ചു. ക്ഷേത്ര അളവിൽ 13 മീറ്റർ നീളത്തിൽ ലഭിച്ച തേക്ക് മരം രാവിലെ കണ്ണങ്കര ചിറക്കുഴിയിൽ നിന്ന് കൊടിമര ശിൽപി മൊകവൂർ മുരളീധരൻ ആചാരിയുടെ കാർമികത്വത്തിൽ മുറിച്ച് വൈകുന്നേരം നാല് മണിയോടെ അത്തോളി അത്താണി മാണിക്കോത്ത് ഭഗവതി ക്ഷേത്രത്തിനു സമീപം എത്തിച്ച് ആചാരപൂർവ്വം സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് വാദ്യമേളങ്ങളും മുത്തുകുടയും താലപ്പൊലിയുമായി ഘോഷയാത്ര ആരംഭിച്ചത്.ഒരു വർഷം നീളുന്ന വിവിധ ചടങ്ങുകൾക്കു ശേഷം ശിവരാത്രിയോടെയാണ് ധ്വജപ്രതിഷ്ഠ നടത്തുക.

Leave a Reply

Your email address will not be published.

Previous Story

ഗവ: മെഡിക്കൽ കോളേജ് കോഴിക്കോട് 28-01-25 ചൊവ്വ ഒ.പി പ്രധാന ഡോക്ടർമാർ

Next Story

കൊയിലാണ്ടി നടുവത്തൂർ കിഴക്കയിൽ കുഞ്ഞയിശ അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും. 1.ജനറൽ മെഡിസിൻ വിഭാഗം. ഡോ. വിപിൻ 9.00

ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി അന്തരിച്ചു

ഉള്ള്യേരി കുന്നത്തറയിലെ സാമൂഹിക രാഷ്ട്രീയ പൊതുരംഗങ്ങളിലെ നിറസാന്നിധ്യവും ഉള്ള്യേരി മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ടുമായിരുന്ന കുന്നത്തറ പടിഞ്ഞാറെ വടക്കയില്‍ പി.വി. രവി

എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി

അരിക്കുളം : എ കെ ജി ഗ്രന്ഥാലയം, തറമ്മലങ്ങാടി വായനാപക്ഷാചരണത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടത്തി. പരിപാടി പന്തലായനി

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ ശ്രീ കെ. കരുണാകരൻ അനുസ്മരണം നടത്തി

  മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന ലീഡർ കെ.കരുണാകരൻ്റെ ജന്മദിനത്തോട് അനുബന്ധിച്ച് മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ഛനയും

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ടിന് അടിയന്തിര പരിഹാരം

കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് – ഹാര്‍ബര്‍ – വലിയമങ്ങാട് റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തിര പ്രവൃത്തി നടപ്പിലാക്കും. തകര്‍ന്ന് കിടക്കുന്ന റോഡിന്റെ