മുചുകുന്ന് കോട്ട – കോവിലകം ക്ഷേത്രോത്സവത്തോടനുബന്ധിച്ച് പുറത്തിറക്കിയ ബുക്ക്ലറ്റിന്റെ പ്രകാശനകർമം നടന്നു. കോട്ടയിൽ ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ മേൽശാന്തി മരക്കാട്ടില്ലത്ത് അപ്പുണ്ണി നമ്പൂതിരി പ്രകാശനം നിർവഹിച്ചു. 2025 മാർച്ച് 9 മുതൽ 15 വരെയാണ് ക്ഷേത്രോത്സവം നടക്കുക.
രണ്ട് കിലോമീറ്റർ ദൂരപരിധിയിലുളള ഇരുക്ഷേതങ്ങളാണ് കോട്ട- കോവിലകം ക്ഷേത്രം. വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങളാൽ ശ്രദ്ധേയമാണ് ക്ഷേത്രങ്ങൾ. മുചുകുന്ന് ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രക്ഷേമസമിതി പുറത്തിറക്കിയതാണ് ബുക്ക്ലെറ്റ്. ചടങ്ങിൽ ക്ഷേത്രക്ഷേമസമിതി പ്രസിഡണ്ട് പുഷ്പാലയം അശോകൻ, ട്രസ്റ്റിബോർഡ് വൈസ് ചെയർമാൻ ശ്രീനിവാസൻ കിഴക്കേടത്ത്. സെക്രട്ടറി രജീഷ് എടവലത്ത്, ഭാസ്കരൻ ചേനോത്ത്, പ്രിയേഷ് അടിയോടി, ടി.സി രാധാകൃഷ്ണൻ,പൊറ്റക്കാട് ദാമോദരൻനായർ, പി. അശോകൻ, കെ. ഉണ്ണികൃഷ്ണൻ, കെ.എം കുഞ്ഞിക്കണാരൻ തുടങ്ങിയവർ പങ്കെടുത്തു.