പേരാമ്പ്ര :മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച് നടപ്പിലാക്കിയ വൈറ്റ് ഗാർഡ് സംവിധാനം കഴിഞ്ഞ ആറ് വർഷക്കാലം കൊണ്ട് നിർവ്വഹിച്ചത് കേരളത്തിന്റെ സാമൂഹ്യ പുനർ നിർമിതി ആണെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രെട്ടറി പി കെ ഫിറോസ്. പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി പൂനൂർ കാരുണ്യ തീരം കെ എസ് മൗലവി നഗറിൽ വെച്ച് സംഘടിപ്പിച്ച ദ്വിദിന വൈറ്റ് ഗാർഡ് പരിശീലന ക്യാമ്പ് സമാപന സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് പി സി മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞു. സലീം മിലാസ്, ഷമീർ ബാവ,എം നസീഫ് കൊടുവള്ളി,പി എച്ച് ഷമീർ, ഷാഫി സകരിയ, ഷംസുദ്ധീൻ വടക്കയിൽ, സഈദ് അയനിക്കൽ, പി വി മുഹമ്മദ്, മുഹമ്മദ് മുയിപ്പോത്ത്, കെ അബ്ദുൽ മജീദ്, എ മുഹമ്മദ് സ്വാലിഹ് സംസാരിച്ചു
Latest from Local News
അരിക്കുളം: ഇന്ത്യൻ വനിത വോളിബോൾ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സി ആർ പി എഫ് താരം അബിത അനിൽകുമാറിനെ തണ്ടയിൽ താഴെ
കുവൈത്ത് സിറ്റി : കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് പതിനൊന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് 2025ന്റെ കൂപ്പൺ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 11 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ശിശുരോഗ വിഭാഗം ഡോ: ദൃശ്യ. എം
നടേരി ലക്ഷ്മി നരസിംഹമൂർത്തി ക്ഷേത്രത്തിൽ നടന്ന ഇല്ലം നിറ ചടങ്ങ് ദർശിക്കാൻ നൂറുകണക്കിന് ഭക്തർ ഒത്തുകൂടി.ഞായറാഴ്ച രാവിലെ 9 മണിയോടുകൂടിയാണ് നിറച്ചടങ്ങുകൾക്ക്
കോഴിക്കോട്ട് മോഷണ ശ്രമം തടയാൻ ശ്രമിച്ച വയോധികയെ ഓടുന്ന ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. മുംബൈയിൽനിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയത്.