കോഴിക്കോട് ജില്ലയിലെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കോ-ഓർഡിനേഷനായ റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ഓഫ് കോഴിക്കോട് ജില്ലാ കൺവെൻഷൻ കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ടും അഖിലേന്ത്യാ വൈസ് പ്രസിഡണ്ടുമായ മുരളീധരൻ പുതുക്കുടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ പി ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു. കോൺഫെഡറേഷൻ സംസ്ഥാന അഖിലേന്ത്യാ ഭാരവാഹികൾക്ക് കൺവെൻഷനിൽ സ്വീകരണം നൽകി. ശതാഭിഷിക്തനായ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി ജനാർദ്ദനനെ ആദരിച്ചു. അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.സി അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി എം.കെ ബീരാൻ, സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ആർ അനിൽകുമാർ, സംസ്ഥാന വൈസ് പ്രസിഡണ്ട് നൗഷാദ് എടവണ്ണ, സംസ്ഥാന വനിതാ കമ്മിറ്റി പ്രസിഡണ്ട് കെ സതീദേവി, സംസ്ഥാന വനിതാ കമ്മിറ്റി വൈസ് പ്രസിഡണ്ട് എൻ കെ ലീല, ജില്ലാ ട്രഷറർ കെ സത്യനാഥൻ, ജില്ലാ വനിതാ കമ്മിറ്റി പ്രസിഡന്റ് കെ വി ശോഭ, ജില്ലാ വനിതാ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീകല ലക്ഷ്മി, എം.പി രാമകൃഷ്ണൻ, സി രാധാകൃഷ്ണൻ, കെ സി രവീന്ദ്രനാഥ്, പി രാധാകൃഷ്ണൻ, എം.പി നാരായണൻ, വി സത്യനാഥൻ, പി.കെ ശശിധരൻ, കെ.വി ഷാബു, ടി.എം ബാലകൃഷ്ണൻ, കെ.പി കുമാരൻ, ആർ എം സക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു.
മാലിന്യ മുക്ത നവകേരളം പദ്ധതി ഫലപ്രദമാകണമെങ്കിൽ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്നും, എല്ലാ തലങ്ങളിലും നിർവ്വഹണ സമിതികളിൽ റെസിഡന്റ്‌സ് അസോസിയേഷനുകളെ ഉൾപ്പെടുത്തണമെന്നും, റെസിഡന്റ്‌സ് അസോസിയേഷനുകളുടെ യോഗം വിളിച്ചു ചേർക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തികൾക്കുള്ള ഫണ്ട് മഴക്കാലം തുടങ്ങുന്നതിന് തൊട്ട് മുമ്പ് മാത്രം അനുവദിക്കുന്നത് കാരണം ശുചീകരണ പ്രവർത്തികൾ കാര്യക്ഷമമായി നടത്താൻ സാധിക്കുന്നില്ലെന്നും മഴക്കാലം തുടങ്ങുന്നതിന് രണ്ട് മാസം മുമ്പായി ഫണ്ട് അനുവദിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ അടിയന്തരമായി മെയ്ന്റിനൻസ് നടത്തി ഗതാഗത യോഗ്യമാക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.