റേഷന്‍ കടയുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. മന്ത്രി ജി ആര്‍ അനിലുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയെത്തിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. വേതന പാക്കേജ് വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് ഭക്ഷമന്ത്രി ജി ആര്‍ അനില്‍ ഉറപ്പുനല്‍കി. കഴിഞ്ഞ മാസത്തെ ശമ്പളം നാളെ നല്‍കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. മാസവേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നല്‍കും.
