ചോറോട് : വള്ളിക്കാട് – കാട്ടിൽ മുക്ക് റോഡ് വികസനം അട്ടിമറിച്ച ചോറോട് പഞ്ചായത്ത് ഭരണസമിതി നടപടിക്കെതിരായും, പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരായും ജനകീയ മുന്നണി (UDF – RMPI )ചോറോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വള്ളികാട്ടിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.പ്രതിഷേധ സംഗമം യുഡിഎഫ് വടകര നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. “ജനകീയ മുന്നണി നേതൃത്വം നൽകുന്ന വാർഡുകളിൽ രാഷ്ട്രീയ വിരോധം വെച്ച് വികസന പ്രവർത്തനങ്ങൾക്ക് തടയിടാൻ സിപിഐഎം ശ്രമിക്കുകയാണെന്നും, 12 ആം വാർഡിൽ റോഡ് പ്രവർത്തി നിർത്തിവെപ്പിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിയമ വിരുദ്ധമായി ഇടപെട്ടത് ഇതിന്റെ ഭാഗമാണെന്നും” അദ്ദേഹം ആരോപിച്ചു. “പറയത്തക്ക ഒരു വികസന പ്രവർത്തനവും നടത്താൻ ചോറോട് പഞ്ചായത്ത് ഭരണാസമിതിക്ക് നാളിത് വരെ സാധിച്ചിട്ടില്ലെന്നും, പ്രസിഡന്റിന്റെ വൺമാൻഷോ ആണ് പഞ്ചായത്തിൽ നടക്കുന്നതൊന്നും” അദ്ദേഹം കുറ്റപ്പെടുത്തി. ജനകീയ മുന്നണി ചോറോട് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അഡ്വ : നജ്മൽ. പി. ടി. കെ അധ്യക്ഷത വഹിച്ചു.പി. പി ജാഫർ, സതീശൻ കുരിയടി, പി ഇസ്മായിൽ മാസ്റ്റർ,കെ കെ സദാശിവൻ, ഒ. കെ കുഞ്ഞബ്ദുള്ള,ശശി വള്ളിക്കാട്,സി. നിജിൻ,ഹാഷിം കാളം കുളത്ത്,എം. സി കരീം,രാജേഷ് ചോറോട്, മനീഷ് വള്ളിക്കാട്, വി. പി റിയാസ്, വിശ്വൻ മാസ്റ്റർ,ഗീത മോഹൻ,കെ. ജി രാഗേഷ്, കെ. കെ റിനീഷ്, ജംഷിദ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 10 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.കാർഡിയോളജി വിഭാഗം ഡോ: പി.
കൊയിലാണ്ടി പന്തലായനിയിലെ പ്രധാന കുടിവെള്ള സ്രോതസ്സായ കളിയമ്പത്ത് ഇരട്ടച്ചിറ മണ്ണിട്ടു നികത്തുന്നതിനെതിരെയുള്ള പ്രതിഷേധ കൂട്ടായ്മ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേ പാട്ട്
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 10-11-25.തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
പേരാമ്പ്ര: സാഹിബ് പേരാമ്പ്ര കൂട്ടായ്മയുടെ ആറാം വാർഷിക സംഗമവും ,ബീഗം പേരാമ്പ്ര വനിതാ കൂട്ടായ്മ നടത്തിയ ക്വിസ് മൽസരത്തിലെ വിജയികൾക്കുളള അനുമോദനവും
കൊയില്ലാണ്ടി: സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറം ജില്ലാ സമ്മേളനം സി.എച്ച്.ആർ.എഫ്. സംസ്ഥാന പ്രസിഡൻ്റ് കെ.അശോകൻ (റിട്ട്. ജില്ലാ ജഡ്ജി) ഉദ്ഘാടനം ചെയ്തു.







