നിടുമ്പൊയിൽ എം എൽ പി സ്കൂൾ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സൗജന്യ നേത്ര, ദന്ത മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മുക്കം കെ.എം.സി ടി ഡെന്റൽ കോളേജിന്റെയും കൊയിലാണ്ടി വി ട്രസ്സ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെയുമാണ് മെഡിക്കൽ ക്യാമ്പ് സഘടിപ്പിച്ചത്.
ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സി.പി അനീഷ്കുമാർ അധ്യക്ഷത വഹിച്ചു. ഷബാന കെ, സുഗുണൻ കൃഷ്ണപ്രഭ, കെ.ടി.കെ പ്രഭാകരൻ, ഡോ നെവിൽ മേത്യു, ഡോ. ജിഷ്ണു രാജ്, ഷഗിൻ പി എസ് എന്നിവർ സംസാരിച്ചു.
