കടുവ സാന്നിധ്യം സംശയിക്കുന്ന വയനാട്ടിലെ മറ്റു പ്രദേശങ്ങളിൽ പരിശോധന തുടരുമെന്ന് മന്ത്രി ശശീന്ദ്രൻ

വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ ഭീതി വിതച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തിയെങ്കിലും ജില്ലയിൽ കടുവ സാന്നിധ്യം സംശയിക്കുന്ന മറ്റു സ്ഥലങ്ങളിൽ വനം വകുപ്പ് പ്രത്യേക സംഘം ഇന്നും നാളെയുമായി പരിശോധന തുടരുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. തിങ്കളാഴ്ച രാവിലെ കോഴിക്കോട് ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്
മലയോര ജനതയ്ക്കും പഞ്ചാരക്കൊല്ലിയിലെ ജനങ്ങൾക്കും അങ്ങേയറ്റം ആശ്വാസകരമാണ്. കടുവയെ പിടികൂടാൻ ജീവൻ അപകടത്തിൽപ്പെടുത്തിയും ആത്മാർത്ഥ ശ്രമം നടത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. പക്ഷേ, ഇതുകൊണ്ട് സ്പെഷ്യൽ
ഓപ്പറേഷൻ സംഘത്തിന്റെ ജോലി അവസാനിക്കുന്നില്ല. കടുവ സാന്നിധ്യം സംശയിക്കുന്ന മറ്റ് പ്രദേശങ്ങളിലും തെരച്ചിൽ തുടരാനുള്ള ഓപ്പറേഷൻ പദ്ധതി തയ്യാറാക്കാനും ക്രമീകരണങ്ങൾ ഏർപ്പെടുത്താനും ചീഫ് വൈൽഡ് ലൈഫ് വാർഡനും വയനാട് ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്, മന്ത്രി വ്യക്തമാക്കി. തുടർനടപടികൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്.

പഞ്ചാരകൊല്ലിയിൽ സംഭവിച്ചത് പോലെയുള്ള വിഷയങ്ങളിൽ പെട്ടെന്ന് നൂറു ശതമാനം പരിഹാരം പ്രതീക്ഷിക്കരുത്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് ജാഗ്രതക്കുറവ് ഉണ്ടായാൽ അത് ചൂണ്ടിക്കാണിക്കപ്പെടുകയും ഭരണകൂടം തിരുത്തൽ നടത്തുകയും ചെയ്യും. എന്നാൽ, ജനങ്ങളുടെ മനസ്സിൽ വനം വകുപ്പ് ഉദ്യോഗസ്ഥരെ കുറിച്ച് ഇപ്പോഴും നേരത്തെയുള്ള ചിത്രമാണുള്ളത്. പഞ്ചാരക്കൊല്ലിയിലെ ദൗത്യം രാപ്പകലില്ലാതെ ജീവൻ അപകടത്തിൽപ്പെടുത്തിയാണ് ഉദ്യോഗസ്ഥർ ചെയ്തത്. അവിടെ സ്ത്രീ കൊല്ലപ്പെട്ടശേഷം നടന്ന കൂടിയാലോചന യോഗത്തിലെ തീരുമാനങ്ങളെ നാട്ടുകാർ ആവേശപൂർവ്വമാണ് സ്വീകരിച്ചത്. ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും തമ്മിൽ ആശയവിനിമയം നടത്തി ജനങ്ങൾക്ക് സമാധാനം ഉറപ്പുവരുത്തുന്ന നടപടികളാണ് കൈക്കൊള്ളുക. കടുവ ചത്തതിന്റെ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പോസ്റ്റ്മോർട്ടത്തിൽ വ്യക്തമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

Previous Story

അനിശ്ചിതകാല സമരം നടത്തുന്ന റേഷൻവ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും

Next Story

പേരാമ്പ്ര പുറ്റാട് ചെറുകുന്ന് തലച്ചില്ലോൻ പരദേവത ക്ഷേത്രത്തിൽ തിറ മഹോത്സവം കൊടിയേറി

Latest from Main News

2025 മാര്‍ച്ച് മാസം നിങ്ങളുടെ നക്ഷത്രഫലം; തയ്യാറാക്കിയത്: ജ്യോത്സ്യന്‍ വിജയന്‍ നായര്‍, കോയമ്പത്തൂര്‍

2025 മാര്‍ച്ച് മാസം നിങ്ങളുടെ ജന്മ നക്ഷത്ര ഫലം അശ്വതി ജീവിതമുന്നേറ്റത്തിന് സഹായകരമാകുന്ന പുതിയ ചില പദ്ധതികള്‍ ആസൂത്രണം ചെയ്യും. സര്‍ക്കാര്‍

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന നിർദ്ദേശവുമായി ആധാർ അതോറിറ്റി

ആധാർ കാർഡിൽ ഹിജാബ് ധരിച്ചുള്ള ഫോട്ടോകൾ അനുവദിക്കരുതെന്ന് അക്ഷയ കേന്ദ്രങ്ങൾക്ക് ആധാർ അതോറിറ്റി നിർദ്ദേശം നൽകി. മുഖത്തിന്റെ ചിത്രം പൂർണമായി ലഭിക്കാത്ത

മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര ദാനവും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

കോണ്‍ഗ്രസ് മുക്തകേരളമാണ് സിപിഎമ്മിന്റെ ലക്ഷ്യമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല. മുന്‍ മന്ത്രി അഡ്വ. പി. ശങ്കരന്‍ അനുസ്മരണവും പുരസ്‌ക്കാര

കൊയിലാണ്ടിക്കൂട്ടം ഫന്തരീന ഫെസ്റ്റ് ശ്രദ്ധേയമായി

മനാമ: കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ പതിനാലാം വാർഷികം ഫന്തരീന ഫെസ്റ്റ് 2025 ബിഎംസി ഹാളിൽ നിറഞ്ഞ സദസ്സിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു.

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും

കാപ്പാട് ബീച്ചിൽ ഇന്ന് വീണ്ടും ബ്ലൂ ഫ്ലാഗ് ഉയരും. അന്താരാഷ്ട്ര നിലവാരമുള്ള മികച്ച കടലോരത്തിനാണ് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. ഇന്ന്