മേപ്പയ്യൂർ: ഫിബ്രവരി 2 മുതൽ 9 വരെ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ദേശീയ സാംസ്കാരികോത്സവവമായ മേപ്പയ്യൂർ ഫെസ്റ്റ് 25 ൻ്റെ ഭാഗമായി ചിത്രകലാകാരൻമാരുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻ്റിൽ ഓപ്പൺ ക്യാൻവാസ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സറീന ഒളോറ അധ്യക്ഷയായി. വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ, ഭാസ്കരൻ കൊഴുക്കല്ലൂർ ,നിഷാദ് പൊന്നം കണ്ടി, കെ.രതീഷ്, മുജീബ് കോമത്ത്, സുധാകരൻ പുതുക്കുളങ്ങര, എം കെ കേളപ്പൻ എന്നിവർ സംസാരിച്ചു. ചിത്രകാരൻമാരായ സത്യൻ മേപ്പയ്യൂർ, റഹ്മാൻ കൊഴുക്കല്ലൂർ, സദാനന്ദൻ സർഗ്ഗ, രാഹുൽ കായലാട്, ബൈജു മേപ്പയ്യൂർ എന്നിവർ നേതൃത്വം നൽകി.
