കൊയിലാണ്ടി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ റിപ്പബ്ലിക് ദിനാഘോഷം വിപുല പരിപാടികളോടെ ആഘോഷിച്ചു. രാഷ്ട്ര ബോധമുള്ള വിദ്യാർത്ഥികൾ വളർന്നു വന്നാൽ മാത്രമേ രാഷ്ട്രകടമകൾ നിർവ്വഹിക്കുന്ന സമൂഹത്തെ സൃഷ്ടിക്കാൻ കഴിയുകയുള്ളൂ എന്ന് ഭാരതീയ പുർവ്വ സൈനിക് സേവാ പരിഷത്ത് മുൻ അഖിലേന്ത്യാ സിക്രട്ടറി മുരളിധര ഗോപാൽ ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ റിപ്ബ്ലിക് ദിനാഘോഷത്തിൽ പതാക ഉയർത്തി കൊണ്ട് സംസാരിച്ചു.
വിദ്യാലയ പ്രസിഡണ്ട് അനിൽ അരങ്ങിൽ അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ പുനത്തിൽ രാഘവൻ നായർ, വിനോദ് ചെങ്ങോട്ടുകാവ്, ഷമീർ വി.കെ എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ.കെ മുരളി സ്വാഗതം പറഞ്ഞ ചടങ്ങിൽ സിക്രട്ടറി ടി.എം രവീന്ദ്രൻ നന്ദി പറഞ്ഞു. പൂർവ്വ സൈനിക് സേവാപരിഷത്ത് പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. സ്ക്കൂൾ വിദ്യാർത്ഥികൾ ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു. തുടർന്ന് പായസവിതരണവും നടത്തി.