കെ എം ആർ സ്പോർട്സ് അക്കാദമി & ബാഡ്മിൻ്റൺ അസോസിയേഷൻ മരുതൂർ മൂന്നാം വാർഷികം ആഘോഷിച്ചു

കെ എം ആർ സ്പോർട്സ് അക്കാദമി & ബാഡ്മിൻ്റൺ അസോസിയേഷൻ മരുതൂർ മൂന്നാം വാർഷികം ആഘോഷിച്ചു. മുഖ്യാതിഥിയായ വടകര എം പി ഷാഫി പറമ്പിൽ മണിപ്പൂരി നാടകം നാടിന് സമർപ്പിച്ച് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ബാഡ്മിൻ്റൺ മത്സര വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ച് അനുമോദന പ്രസംഗം നടത്തി. അഡ്വ. എം കെ രാജൻ അണേല ഭദ്രദീപം തെളിയിച്ച് കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു.

പത്മശ്രീ മീനാക്ഷി ഗുരുക്കൾ കളരിയുടെയും യോഗയുടെയും വർത്തമാന കാലത്തിലെ ആവശ്യകതയെ പറ്റി സംസാരിച്ചു. കൗൺസിലർമാരായ ജമാൽ മാസ്റ്റർ, എം പ്രമോദ് മുൻ കൗൺസിലർമാരായ പി.വി മാധവൻ, ലത കെ, അപർണ, മനോജ് മരുതൂർ, രമേശ് ഒറ്റികണ്ടി മുതലായവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ബാഡ്മിൻ്റൺ അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.എസ് ബൈജു സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻ്റ് കെ എം രാജീവൻ അധ്യക്ഷത വഹിച്ചു. റിട്ടയേർഡ് സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ മുരളീധരൻ ഇ.കെ നന്ദി പ്രകാശിപ്പിച്ചു.

Leave a Reply

Your email address will not be published.

Previous Story

റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

Next Story

ഒൻപതു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വർഷം കഠിന തടവും, ഇരുപത്തിഅയ്യായിരം രൂപ പിഴയും

Latest from Local News

കോഴിക്കോട് ഗവ:മെഡിക്കൽ കോളേജ്ഹോസ്പിറ്റൽ 13-05-25 ചൊവ്വ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ

👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി

ഓപ്പറേഷൻ സിന്ദൂർ , സൈനികർക്ക് അഭിവാദ്യവുമായി വിമുക്ത ഭടൻമാർ

കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും