പത്താം തരം ഹയർ സെക്കന്ററി തുല്യതാ ക്ലാസ്സ്‌ ഉദ്ഘാടനവും അനുമോദനവും സംഘടിപ്പിച്ചു

കൊയിലാണ്ടി : സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സാക്ഷരതാമിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന പത്ത്, ഹയർ സെക്കന്ററി തുല്യതാക്ലാസ് ഉദ്ഘാടനം നഗരസഭ ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി നിജില പറവകൊടിയുടെ അധ്യക്ഷതയിൽ പന്തലായനി ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീ പി. ബാബുരാജ് നിർവഹിച്ചു. ഹയർ സെക്കണ്ടറി തുല്യതയിലൂടെ വന്ന് ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തര ബിരുദം നേടിയ ശ്രീമതി എൻ. പത്മിനിയ്ക്ക് നഗരസഭ ഉപഹാരം നൽകി അനുമോദിച്ചു. പ്ലസ് വൺ പഠിതാക്കൾക്കുള്ള പാഠപുസ്തക വിതരണ ഉദ്ഘാടനം നഗരസഭ കൗൺസിലർ രമേശൻ മാസ്റ്റർ നിർവഹിച്ചു. വാർഡ് കൗൺസിലർ ലളിത എ, എൻ. വി വത്സൻ, സരള സി, സുധാകുമാരി, സീതമണി എന്നിവർ പരിപാടിക്ക് ആശംസകൾ പറഞ്ഞു. ഹയർ സെക്കണ്ടറി സെന്റർ കോർഡിനേറ്റർ ദീപ. എം സ്വാഗതവും പത്താം തരം സെന്റർ കോർഡിനേറ്റർ യമുന പി. കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.