അനിശ്ചിതകാല സമരം നടത്തുന്ന റേഷൻവ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും

അനിശ്ചിതകാല സമരം നടത്തുന്ന റേഷൻവ്യാപാരികളുമായി വീണ്ടും സർക്കാർ ചർച്ച നടത്തും. ഭക്ഷ്യ മന്ത്രി ജി. ആർ അനിൽകുമാർ 12 മണിക്ക് വീണ്ടും റേഷൻ കട ഉടമകളുടെ കോ – ഡിനേഷനുമായി ചർച്ച നടത്തും. സമരത്തെ മറികടക്കാൻ 40 ലേറെ മൊബൈൽ റേഷൻ കടകൾ നിരത്തിലിറക്കാൻ സർക്കാർ തലത്തിൽ തീരുമാനമായി. ഇന്ന് 256 കടകൾ രാവിലെ 8 മണി മുതൽ പ്രവർത്തനം തുടങ്ങിയതായി ഭക്ഷ്യ വകുപ്പ്  അറിയിച്ചു. തുറക്കാത്ത കടകൾ ഉച്ച മുതൽ ഏറ്റെടുക്കും.. എല്ലാ ജില്ലകളിലും കൺ ട്രോൾ റൂം തുറക്കാൻ ഭക്ഷ്യമന്ത്രി നിർദ്ദേശിച്ചു. 

സമരം പിൻവലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന ഭക്ഷ്യമന്ത്രിയുടെ മുന്നറിയിപ്പ് അവഗണിച്ചാണ്  റേഷൻ വ്യാപാരികൾ സമരത്തിനിറങ്ങിയത്. ശമ്പളപരിഷ്കരണം അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. രണ്ട് തവണ വ്യാപാരികളുമായി സർക്കാർ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.

Leave a Reply

Your email address will not be published.

Previous Story

തിക്കോടി കല്ലകത്ത് ബീച്ചില്‍ വിനോദ സഞ്ചാരികളായ നാല് പേര്‍ മരിക്കാനിടയായ സംഭവം അതീവ വേദനയുളവാക്കുന്നതാണെന്ന് ഷാഫി പറമ്പില്‍ എം.പി

Next Story

കടുവ സാന്നിധ്യം സംശയിക്കുന്ന വയനാട്ടിലെ മറ്റു പ്രദേശങ്ങളിൽ പരിശോധന തുടരുമെന്ന് മന്ത്രി ശശീന്ദ്രൻ

Latest from Main News

റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് ജില്ലയിലെ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കോ-ഓർഡിനേഷനായ റെസിഡന്റ്‌സ് അപ്പെക്സ് കൌൺസിൽ ഓഫ് കോഴിക്കോട് ജില്ലാ കൺവെൻഷൻ കോൺഫെഡറേഷൻ ഓഫ് റെസിഡന്റ്‌സ് വെൽഫെയർ

റേഷന്‍ കടയുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു

റേഷന്‍ കടയുടമകളുടെ അനിശ്ചിതകാല സമരം പിന്‍വലിച്ചു. മന്ത്രി ജി ആര്‍ അനിലുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയെത്തിയതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. വേതന

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി; കൊല്ലപ്പെട്ട രാധയുടെ വസ്ത്രം, കമ്മൽ, മുടി എന്നിവ കടുവയുടെ വയറ്റിൽ നിന്നും കണ്ടെത്തി

വയനാട് പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. രാധയെ കൊന്ന അതേ കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കൊല്ലപ്പെട്ട രാധയുടെ

കടുവ സാന്നിധ്യം സംശയിക്കുന്ന വയനാട്ടിലെ മറ്റു പ്രദേശങ്ങളിൽ പരിശോധന തുടരുമെന്ന് മന്ത്രി ശശീന്ദ്രൻ

വയനാട്ടിലെ പഞ്ചാരക്കൊല്ലിയിൽ ഭീതി വിതച്ച കടുവയെ ചത്ത നിലയിൽ കണ്ടെത്തിയെങ്കിലും ജില്ലയിൽ കടുവ സാന്നിധ്യം സംശയിക്കുന്ന മറ്റു സ്ഥലങ്ങളിൽ വനം വകുപ്പ്

തിക്കോടി കല്ലകത്ത് ബീച്ചില്‍ വിനോദ സഞ്ചാരികളായ നാല് പേര്‍ മരിക്കാനിടയായ സംഭവം അതീവ വേദനയുളവാക്കുന്നതാണെന്ന് ഷാഫി പറമ്പില്‍ എം.പി

തിക്കോടി കല്ലകത്ത് ബീച്ചില്‍ വിനോദസഞ്ചാരികളായ നാല് പേര്‍ മരിക്കാനിടയായ സംഭവം അതീവ വേദനയുളവാക്കുന്നതാണെന്ന് ഷാഫി പറമ്പിൽ എം.പി. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍