സെലോ മ്യൂസിക് അന്തരിച്ച ഗായകൻ പി ജയചന്ദ്രൻ അനുസ്മരണം ‘ഭാവലയം’- (ഭാവഗായകൻ ജയചന്ദ്രൻ്റെ ഗാനങ്ങളിലൂടെയുള്ള ഒരു സംഗീതയാത്ര) ജനുവരി 28ന് വൈകീട്ട് 5 മണിക്ക് യു.എ ഖാദർ സാംസ്കാരിക പാർക്കിൽ വെച്ച് നടത്തുന്നു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ അഡ്വ. ശ്രീനിവാസൻ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് വിവിധ കലാകാരന്മാർ ജയചന്ദ്രൻ്റെ ഗാനങ്ങൾ ആലപിക്കും.
