ഒൻപതു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് അഞ്ചു വർഷം കഠിന തടവും, ഇരുപത്തിഅയ്യായിരം രൂപ പിഴയും

പയ്യോളി , പടിഞ്ഞാറെ മൂപ്പിച്ചതിൽ വീട്ടിൽ അബൂബക്കർ (65)നു ആണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് നൗഷാദലി കെ, പോക്സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്. 2022 ൽ ആണ് കേസ് ആസ്പദമായ സംഭവം, പ്രതിയുടെ വീട്ടിൽ കളിക്കാൻ പോയ കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുക ആയിരുന്നു പിന്നീട് കുട്ടി വിവരം ഉമ്മയോട് പറയുക ആയിരുന്നു തുടർന്നു പയ്യോളി സ്റ്റേഷനിൽ പരാതി നൽകുക ആയിരുന്നു.

പയ്യോളി പോലീസ് രജിസ്റ്റർ ചെയ്ത കേസ്സ് സബ്ബ് ഇൻസ്‌പെക്ടർ ശ്രീജേഷ് എസ് എസ് ആണ് അന്വേഷിച്ചത്, പ്രോസീക്യൂഷനു വേണ്ടി അഡ്വ പി ജെതിൻ ഹാജരായി.

Leave a Reply

Your email address will not be published.