തിക്കോടി ഡ്രൈവിംഗ് ബീച്ചിൽ കൽപ്പറ്റയിൽ നിന്നും വന്ന സഞ്ചാരികളിൽ നാലുപേർ മുങ്ങി മരിച്ചത് തികച്ചും വേദനാജനകമാണ്. യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് തിക്കോടി ഡ്രൈവിംഗ് ബീച്ച് സഞ്ചാരികൾക്ക് വേണ്ടി തുറന്നു കൊടുത്തിരിക്കുന്നത്. സഞ്ചാരികൾ അപകടത്തിൽ പെടാതിരിക്കാൻ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇതുവരെ ഒരുക്കിയിട്ടില്ല എന്ന് മാത്രമല്ല അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ യാതൊരു സജ്ജീകരണങ്ങളും ഒരുക്കിയിട്ടുമില്ല. ഇത്തരത്തിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ പ്രവർത്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉടൻ അടച്ചുപൂട്ടണമെന്നും . സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാതെ തിക്കോടി ഡ്രൈവിംഗ്
ബീച്ച് വിനോദസഞ്ചാരികൾക്ക് തുറന്നു കൊടുത്ത തിക്കോടി പഞ്ചായത്തും ജില്ലാ ഭരണ കൂടവും കൊയിലാണ്ടി എം എൽ എ യും ആവിശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ഡ്രൈവിംഗ് ബീച്ച് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കുകയില്ല എന്നും
ഇത്തരത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഒരുക്കാതെ മുന്നോട്ടു പോവാനാണ് ഭരണകൂടത്തിന്റെ തീരുമാനമെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്ന് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് തൻഹീർ കൊല്ലം അറിയിച്ചു
Latest from Local News
👉മെഡിസിൻവിഭാഗം ഡോ. പി.ഗീത ‘ 👉ജനറൽസർജറി ഡോ അലക്സ് ഉമ്മൻ 👉ഓർത്തോവിഭാഗം ഡോ.രവികുമാർ 👉ഇ എൻ ടി വിഭാഗം ഡോ.സുരേന്ദ്രൻ 👉സൈക്യാട്രി
മേപ്പയ്യൂർ: മെയ് 14 മുതൽ 18 വരെ നടക്കുന്ന എം.എസ്.എഫ് കോഴിക്കോട് ജില്ലാ സമ്മേളനം വൻ വിജയമാക്കുവാൻ കീഴ്പ്പയ്യൂർ വെസ്റ്റ് പള്ളിമുക്കിൽ
കൊയിലാണ്ടി അരിക്കുളം കീഴരിയൂർ എക്സ് സർവീസ് മെൻ വെൽഫർ അസോസിയേഷൻ ഓപറേഷൻ സിന്ദൂറിന് എക്യദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും
അറവ് മാലിന്യം പിടികൂടി 50000 രൂപ പിഴ ഈടാക്കി – മൂടാടി എൻച്ച് ബൈപാസിൽ അർദധരാത്രിയിൽ പിക്കപ് വാഹനത്തിൽ കോഴിക്കോട് ഭാഗത്ത്
പൊയിൽകാവ്: മുതുവാട്ട് ദാമോദരൻ (72) അന്തരിച്ചു. ഭാര്യ ലീല. മക്കൾ: ബൈജു (AMUPS കന്മനം, ഷൈജു വരൂണ്ട (കുവൈറ്റ്), ഷാംജിത് (