മേപ്പയ്യൂർ: മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ 2014-2015ലെ പ്രാദേശിക വികസന ഫണ്ടും, രണ്ടാം ഘട്ടത്തിൽ 2019 ൽ ടി.പി രാമകൃഷ്ണൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ച് ടൗണിലെ നെല്യാടി റോഡിൽ നിർമ്മിച്ച ടാക്സി സ്റ്റാൻ്റ് പൂർണ്ണമായും ഓട്ടോ-ടാക്സി ജീപ്പുകൾക്ക് പാർക്കിംങ്ങിനും സർവ്വീസ് നടത്തുന്നതിനും വിട്ടുനൽകാൻ ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിക്കണമെന്ന് മോട്ടോർ വർക്കേഴ്‌സ് യൂനിയൻ എസ്. ടി. യു മേപ്പയ്യൂർ പഞ്ചായത്ത് കൺവെൻഷൻ അധികൃതരോടാവശ്യപ്പെട്ടു.പ്രസ്തുത സ്റ്റാൻ്റിൽ അനധികൃതമായി പ്രവർത്തിക്കുന്ന കുടുംബശ്രീ യൂനിറ്റിൻ്റെ പച്ചക്കറി സ്റ്റാൾ എത്രയും പെട്ടെന്ന് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.പേരാമ്പ്ര മണ്ഡലം എസ്. ടി. യു പ്രസിഡൻ്റ് പി.കെ റഹീം ഉദ്ഘാടനം ചെയ്തു.കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി. എം എം അഷറഫ്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ഐ. ടി അബ്ദുസലാം, കെ. കെ ഹംസ, വി.എം അസ്സൈനാർ, കെ.മുഹമ്മദ്, അഷറഫ് ജനകീയ മുക്ക്, ഉമ്മർ കീഴ്പ്പയ്യൂർ, സി.എം ഇസ്മായിൽ സംസാരിച്ചു.എസ്.ടി.യു പഞ്ചായത്ത് ഭാരവാഹികളായി മുജീബ് കോമത്ത് (പ്രസിഡൻ്റ്), സി.കെ ബഷീർ, പി.കെ അമീർ(വൈ: പ്രസി), ഐ.ടി മജീദ്(ജന: സെക്രട്ടറി),വഹാബ് മാവുള്ളകണ്ടി, കെ.കെ റഹിം(ജോ: സെക്രട്ടറി), മൊയ്തീൻ ഒളോറ (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
Latest from Local News
ഉള്ളിയേരി : കക്കഞ്ചേരി കുരുന്നയിൽ ശ്രീധരൻ നായർ (83) അന്തരിച്ചു. അച്ഛൻ: പരേതനായ കൃഷ്ണൻ നായർ. അമ്മ: പരേതയായ കല്യാണി അമ്മ.
മേപ്പയ്യൂർ:മേപ്പയ്യൂർ പഞ്ചായത്ത് പ്രവാസി ലീഗ് കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ അനുസ്മരണവും തങ്ങൾ ഓർമ്മ മരം നടൽ
കൊയിലാണ്ടി :മുത്താമ്പി ചെമ്പതോട്ട് മിത്തൽ (പഴേടത്ത്) ബാബു(65) അന്തരിച്ചു. അമ്മ :ലീല. ഭാര്യ: റോജ മക്കൾ :അർജുൻ, അനന്ദു സഹോദരങ്ങൾ :
മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് നാളെ തിരിതെളിയും ഡെലിഗേറ്റ് കിറ്റ് ഉദ്ഘാടനം ഇന്ന് നടി ആര്യ സലീം ആദ്യ ഡെലിഗേറ്റാവും കേരള സംസ്ഥാന
കൊയിലാണ്ടി : മലയാളത്തിലെ പുതുതലമുറ എഴുത്തുകാരിൽ പ്രശസ്തനായ റിഹാൻ റാഷിദിനെ ആദരിച്ചുകൊണ്ട് നടത്തിയ റിഹാൻ റാഷിദിൻ്റെ രചനാ ലോകം പ്രതിരോധത്തിൻ്റെ രാഷ്ട്രീയം