കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളാലും, വാദന വൈവിധ്യങ്ങളാലും, പെരുമ പുലർത്തുന്ന കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെതാലപ്പൊലി മഹോൽസവത്തിന് ഭക്തിസാന്ദ്രമായ തുടക്കം കാലത്ത് ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെയും, മേൽശാന്തി ചെറുപുരയിൽ മനോജിന്റെയുംകാർമ്മികത്വത്തിൽ മഹാഗണപതി ഹോമം ശുദ്ധികലശത്തിനു ശേഷം കൊരയങ്ങാട് വാദ്യ സംഘത്തിന്റെ മേളത്തോടെയായിരുന്നു കൊടിയേറ്റം. തുടർന്ന് ഭക്തജനങ്ങൾ കലവറ നിറയ്ക്കൽനടത്തി. വൈകീട്ട് 5 മണിക്ക് ചോമപ്പൻ കാവ് കയറിയതോടെ ക്ഷേത്രം ഭക്തിസാന്ദ്രമായി. തുടർന്ന് കുട വരവും എത്തിച്ചേർന്നു. വനിതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപാരാധനയും നടത്തി. രാത്രി വിഷ്ണു കൊരയങ്ങാട്, കലാമണ്ഡലം ഹരികൃഷ്ണന്റെയും ഇരട്ട തായമ്പകയും, നവരംഗ് കുരുന്നന്റെതായമ്പകയുംമേള വിസ്മയം തീർത്തു. വില്ലെയെഴുന്നള്ളിപ്പും , പുലർച്ചെ നാന്ദകം എഴുന്നള്ളിപ്പും ഭക്തി സാന്ദ്രമായി.
Latest from Local News
മൂടാടി വിദ്യഭ്യാസ വകുപ്പിൽ ഡെപ്യൂട്ടി ഡയറക്ടറായി റിട്ടയേർഡ് ചെയ്ത സി.കെ വാസു മാസ്റ്റർ എഴുതിയചെറുകഥാ സമാഹാരമായ ‘ഉപ്പാപ്പനും കിണ്ണവും ഗ്രീൻ പ്രോട്ടോക്കോളും’
കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണം നടത്തി. വനിതാവേദി കൺവീനർ കെ. അനീഷ അധ്യക്ഷത വഹിച്ച ചടങ്ങ് സാംസ്കാരിക
കീഴരിയൂർ: കർഷകർ നാടിൻ്റെ സമ്പത്താണെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജുഷ് മാത്യൂസ് പറഞ്ഞു. കർഷക കോൺഗ്രസ് കീഴരിയൂർ മണ്ഡലം കമ്മറ്റി
മേലൂർ കെ.എം എസ് ലൈബ്രറിയുടെ നേതൃത്വത്തിൽ നടന്ന വായനാപക്ഷാചരണ സമാപന പരിപാടികൾ കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ അംഗം എൻ. പത്മിനി
കാരയാട്: തണ്ടയിൽ താഴെ -മരുതിയാട്ട് മുക്ക് താഴെ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് യുഡിഎഫ് അരിക്കുളം പഞ്ചായത്ത് ഒന്നാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു.