തിക്കോടി കല്ലകത്ത് ഡ്രൈവ് ഇൻ ബീച്ചിൽ തിരയിൽപ്പെട്ട് മരിച്ച നാല് പേരെ തിരിച്ചറിഞ്ഞു. കൽപ്പറ്റ മുണ്ടേരിയിൽ ഹോംസ്റ്റേ നടത്തുന്ന ഫൈസൽ ( 35),കല്പറ്റ ഹരിതഗിരി ഹോട്ടൽ മാനേജർ ബിനീഷ് (40) , അനീഷ് (35) വാണി(32), എന്നിവരാണ് മരിച്ചത്. മരിച്ച ബിനിഷ് കൽപ്പറ്റ ഗൂഡലായിക്കുന്ന് സ്വദേശിയും സിപിഎം കൽപ്പറ്റ നോർത്ത് ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം.
വിനോദയാത്രയ്ക്കായി ബീച്ചിൽ എത്തിയ 24 അംഗ സംഘത്തിൽപ്പെട്ട അഞ്ച് പേർ തിരയിൽപ്പെട്ടതായാണ് നിലവിൽ പുറത്തുവരുന്ന വിവരം. അഞ്ചാമത്തെയാൾ ഇപ്പോൾ ചികിത്സയിലാണ്. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും നാലുപേരെയും രക്ഷിക്കാനായില്ല. മരിച്ച നാലുപേരുടേയും മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Latest from Main News
പട്ടാഭിഷേകത്തിനായി അയോധ്യയിലേക്ക് പുറപ്പെടാൻ ശ്രീരാമന് തേര് കൊണ്ടുവന്നത് ആരായിരുന്നു? സുമന്ത്രർ ആയോധ്യയിലേക്കുള്ള യാത്രയിൽ ശ്രീരാമൻ്റെ തേരാളി ആരായിരുന്നു ? ഭരതൻ
കോഴിക്കോട് ഗവ: മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 11.08.25.തിങ്കൾ. പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
മനുഷ്യ-വന്യജീവി സംഘർഷം കുറക്കുക എന്നതോടൊപ്പം വനമേഖലയോട് ചേർന്നുനിൽക്കുന്ന ഉന്നതികളിലെ ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും സർക്കാർ നടത്തുകയാണെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി
അരിക്കുളം: വിദ്യാർത്ഥികളിൽ നാടകാഭിരുചിയും അഭിനയ പാടവവും വളർത്താൻ അരിക്കുളം കെ പി എം എസ് എം സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ
1. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത് ഗോപാലകൃഷ്ണ ഗോഖലെ 2. ആന്ധ്ര കേസരി എന്നറിയപ്പെടുന്നത് ടി. പ്രകാശം 3. ദീനബന്ധു എന്നറിയപ്പെടുന്നത് സി