കോഴിക്കോട്: ലിപികളില്ലാത്ത ഭാഷകൾക്കും വാമൊഴി പാരമ്പര്യമുണ്ടെന്നും അതും ഭാരതീയ സാഹിത്യത്തിൻ്റെ ഭാഗമാണെന്ന് സിക്കിം എഴുത്തുകാരൻ കപിൽ മണി അധികാരി. ഭാരതീയ ഭാഷകൾ തമ്മിൽ കൈകോർക്കണമെന്നും പരിഭാഷകളിലൂടെ ഭാരതീയ സാഹിത്യത്തെ അറിയാൻ ശ്രമിക്കുന്ന മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭാഷാ സമന്വയ വേദി പഞ്ചാബ് നാഷനൽ ബാങ്കിൻ്റെ സഹകരണത്തോടെ മലബാർ ക്രിസ്ത്യൻ കോളജിൽ സംഘടിപ്പിച്ച ഭാരതീയ കാവ്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സരസ്വതി സമ്മാൻ ജേതാവ് കവി പ്രഭാവർമ്മ മുഖ്യ പ്രഭാഷണം നടത്തി.വൈവിധ്യങ്ങൾ കൊണ്ട് സമൃദ്ധമായ ഭാരതീയ സാഹിത്യമാണ് ദേശീയോദ്ഗ്രഥനം സമ്പുഷ്ടമാക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ആർസു അധ്യക്ഷത വഹിച്ചു. സിക്കിം കഥകളുടെ മലയാളം പരിഭാഷ പ്രഭാവർമ്മയ്ക്ക് ആദ്യ പ്രതി നൽകി കപിൽ മണി അധികാരി പ്രകാശനം ചെയ്തു. തമിഴ്നാട് സർക്കാറിൻ്റെ വിവർത്തനത്തിനുള്ള പുരസ്കാരം നേടിയ കെ.എസ് വെങ്കിടാചലത്തെ ആദരിച്ചു. ഡോ.വി.എസ്.റോബർട്ട്,ഡോ. പി.കെ.രാധാമണി, പ്രൊഫ.കെ.ജെ.രമാഭായ് എന്നിവർ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി.
ഡോ.ഒ. വാസവൻ, ഡോ.കെ.ആശീവാണി, ഡോ.യു.എം.രശ്മി, എം.സുമിഷ, കെ. നിധി എന്നിവർ പ്രസംഗിച്ചു.
കാവ്യോത്സവത്തിൽ ഇരുപത്തിയഞ്ച് ഭാഷകളിൽ നിന്നുള്ള കവിതകളുടെ മലയാള പരിഭാഷ അവതരിപ്പിച്ചു. മലയാളത്തിൽ നിന്ന് പ്രഭാവർമ്മയും പി.പി.ശ്രീധരനുണ്ണിയും കവിതകൾ ആലപിച്ചു. ഡോ. പി. സംഗീത അസമിയ, ഡോ.എൻ.കെ ശശീന്ദ്രൻ ബംഗാളി, കെ.ജി.രഘുനാഥ് ബോഡോ, എം.എസ്. ബാലകൃഷ്ണൻ ഭോജ്പുരി, വി.എസ്. രമണൻ ഡോഗ്രി, ഡോ.ഒ വാസവൻ ഗുജറാത്തി, സോ.പി.കെ.രാധാമണി ഹിന്ദി, കെ.എംവേണുഗോപാൽ കൊങ്കണി, കെ.വരദേശ്വരി കശ്മീരി, ഡോ.കെ.ആശീ വാണി മറാഠി, ഡോ.എം.കെ.അജിതകുമാരി മൈഥിലി, ടി.കെ.ജ്യോത്സന മണിപ്പുരി, ഡോ.ആർസു നേപ്പാളി, സഫിയ നരിമുക്കിൽ ഒറിയ, കെ.രാജേന്ദ്രൻ പഞ്ചാബി, പ്രൊഫ.കെ.ജെ.രമാഭായി രാജസ്ഥാനി, സോ.സി.രാജേന്ദ്രൻ സംസ്കൃതം, ഡോ.യു.എം.രശ്മി സിസി, ഡോ.എം.കെ.പ്രീത സന്താലി, കെ.എസ്.വെങ്കിടാചലം തമിഴ്, എൻ.പ്രസന്നകുമാരി തെലുഗു, ഡോ.സി.സേതുമാധവൻ ഉറുദു കവിതകൾ അവതരിപ്പിച്ചു.
Latest from Local News
ടൂറിസം മന്ത്രി റിയാസിനെതിരെ കടലാക്രമണത്തിൽ രൂപപ്പെട്ട കുഴിയിൽ ബ്ലൂ ഫ്ലാഗ് ഉയർത്തി ബി.ജെ.പി പ്രതിഷേധം
കാപ്പാട് : കാപ്പാട് – കൊയിലാണ്ടി ഹാർബർ റോഡിൽ കഴിഞ്ഞ നാല് വർഷമായി രൂപപ്പെട്ട വലിയ കുഴിക്ക് പരിഹാരം കാണാതെ കാപ്പാട്
ചേമഞ്ചേരി :തുവ്വക്കോട് മലയിൽ താഴെ വാഴവളപ്പിൽ വേലായുധൻ (61) അന്തരിച്ചു. പരേതരായ മലയിൽ താഴ ഇച്ചിച്ചൻ്റേയും, ഉണിച്ചിരയുടെയും മകനാണ്. ഭാര്യ: രാധ
കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാൻസ് സ്റ്റഡീസ് പത്താം വാർഷികാഘോഷവും വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കുള്ള അനുമോദനവും ഫെബ്രുവരി 28ന്
പന്തിരിക്കര: കൈതക്കുളം മറിയാമ്മ അബ്രഹാം (87) അന്തരിച്ചു. ഭര്ത്താവ് പരേതനായ പുതുപ്പള്ളി തകിടിയേല് അബ്രഹാം മാസ്റ്റര്. മക്കള്: മാത്യു(ഈപ്പച്ചന്)പൗളിന് (റിട്ടയേഡ് ടീച്ചര്
കൊയിലാണ്ടി: കൊയിലാണ്ടി കൃഷിഭവന്റെയും തിക്കോടി സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബിന്റെയും സഹകരണത്തോടെ കൊയിലാണ്ടി അഗ്രികൾച്ചറിസ്റ്റസ് ആൻ്റ് വർക്കേഴ്സ് ഡെവലപ്പ്മെന്റ് ആൻ്റ് വെൽഫയർ