തിക്കോടി കല്ലട ബീച്ചിൽ കടലിൽ ഇറങ്ങിയ നാലുപേർ ഒഴുക്കിൽ പെട്ടു

/

തിക്കോടി കല്ലകത്ത് ബീച്ചിൽ വിനോദ സഞ്ചാരത്തിന് എത്തിയ നാല് പേർ കടലിൽ ഒഴുക്കിൽ പെട്ടു. മൽസ്യ തൊഴിലാളികളും നാട്ടുകാരും തിരച്ചിൽ നടത്തി നാലു പേരെയും കരയ്ക്ക് എത്തിച്ചു.ഇതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്ന് അറിയുന്നു. എല്ലാവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.വയനാട്ടിൽ നിന്ന് എത്തിയ സംഘമാണ് ഒഴുക്കിൽപ്പെട്ടത്.ഞായറാഴ്ച വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം.അപകട വിവരമറിഞ്ഞ് പ്രദേശത്ത് ധാരാളം പേർ തടിച്ചു കൂടിയിട്ടുണ്ട്.

Leave a Reply

Your email address will not be published.