സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായി വി.ഗീത ചുമതലയേറ്റു

സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമായി കോഴിക്കോട് വിജിലൻസ് ട്രൈബ്യൂണലായിരുന്ന വി.ഗീത ചുമതലയേറ്റു. കമ്മി​ഷൻ സെക്രട്ടറി കെ.ആർ. സുചിത്രയുടെ സാന്നിധ്യത്തിലാണ് ചുമതലയേറ്റത്. കമ്മീഷൻ അംഗമായിരുന്ന വി.കെ. ബീനാകുമാരി വിരമിച്ച ഒഴിവിലാണ് നിയമനം. 1991 മുതൽ 2001 വരെ കേരള ഹൈക്കോടതിയിൽ അഭിഭാഷകയായിരുന്നു. 2001 മുതൽ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന വി.ഗീത 2016 ൽ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനായി നിയമിതയായി. 2017 ലാണ് വി.ഗീത വിജിലൻസ് ട്രൈബ്യൂണലായത്.

അതേസമയം മനുഷ്യാവകാശ കമ്മീഷൻ സെക്രട്ടറി കെ.ആർ. സുചിത്രയുടെ സാന്നിധ്യത്തിലാണ് വി.ഗീത ചുമതലയേറ്റത്. ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് കമ്മീഷൻ ചെയർപേഴ്സൺ. കെ.ബൈജുനാഥ് ജുഡീഷ്യൽ അംഗമാണ്. ചെയർപേഴ്സണും രണ്ട് അംഗങ്ങളും അടങ്ങുന്നതാണ് മനുഷ്യാവകാശ കമ്മീഷൻ.

Leave a Reply

Your email address will not be published.