പ്രതിപക്ഷ നേതാവ് നയിക്കുന്ന യു.ഡി.എഫ് മലയോര സമര യാത്ര ജനുവരി 25 മുതല്‍ ഫെബ്രുവരി 5 വരെ

വന്യമൃഗങ്ങളുടെ അക്രമത്തില്‍നിന്ന് മലയോര കര്‍ഷകരേയും ജനങ്ങളേയും രക്ഷിക്കുക, കാര്‍ഷിക മേഖലയിലെ തകര്‍ച്ചക്ക് പരിഹാരമുണ്ടാക്കുക, ബഫര്‍ സോണ്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന മലയോര സമര യാത്ര ജനുവരി 25 ന് (ഇന്ന്) കരുവഞ്ചാലില്‍ (ഇരിക്കൂര്‍) നിന്നും ആരംഭിച്ച് ഫെബ്രുവരി 5 ന് അമ്പൂരിയില്‍ (തിരുവനന്തപുരം) സമാപിക്കും.

സംസ്ഥാനതല ഉദ്ഘാടനം വൈകിട്ട് കരുവഞ്ചാലില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എം.പി നിര്‍വഹിക്കും. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അധ്യക്ഷത വഹിക്കും. പി.കെ.കുഞ്ഞാലികുട്ടി, പി.ജെ.ജോസഫ്, രമേശ് ചെന്നിത്തല, എം.എം.ഹസ്സന്‍, സി.പി.ജോണ്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, ജി. ദേവരാജന്‍, മാണി സി കാപ്പന്‍, ജി.ദേവരാജന്‍, അഡ്വ.രാജന്‍ ബാബു, രാജേന്ദ്രന്‍ വെള്ളപ്പാലത്ത് തുടങ്ങിയവര്‍ യാത്രയില്‍ പങ്കെടുക്കും.

യാത്രയുടെ വിശദാംശങ്ങള്‍:

25.1.2025 (ശനി)
സംസ്ഥാനതല ഉദ്ഘാടനം വൈകുന്നേരം 5മണിക്ക് കരുവഞ്ചാല്‍ (ഇരിക്കൂര്‍)

26.1.2025 (ഞായര്‍)
റിപ്പബ്ലിക് ദിനം-യാത്ര അവധി

27.01.2025 (തിങ്കള്‍)
2 PM -ആറളം, 4 PM -കൊട്ടിയൂര്‍

28.01.2025 (ചൊവ്വ)
10 AM- മാനന്തവാടി, 2 PM ബത്തേരി, 3 PM -മേപ്പാടി, 5 PM – കോടഞ്ചേരി

30.01.2025 (വ്യാഴം)
10 AM- നിലമ്പൂര്‍, 2 PM- കരുവാരക്കുണ്ട്, 5 PM- മണ്ണാര്‍ക്കാട്

31.01.2025 (വെള്ളി)
10 AM ആതിരപ്പള്ളി, 2.30 PM- മലയാറ്റൂര്‍, 4 PM -കോതമംഗലം

01.02.2025 (ശനി)
10 AM അടിമാലി, 2.30 PM-കട്ടപ്പന, 5 PM- കുമിളി

04.02.2025 (ചൊവ്വ)
10 AM മുണ്ടക്കയം, 3 PM-ചിറ്റാര്‍, 5 PM -പിറവന്തൂര്‍-അലിമുക്ക് (പത്തനാപുരം)

05.02.2025 (ബുധന്‍)
10 AM പാലോട്, 4 PMഅമ്പൂരി

Leave a Reply

Your email address will not be published.

Previous Story

പൊതുജനാരോഗ്യ നിയമം – പകർച്ചവ്യാധി നിയന്ത്രണത്തിന് കൂടുതൽ കരുത്തുപകരും: ഹെൽത്ത് ഇൻസ്പെക്ടേഴ്സ് യൂണിയൻ

Next Story

ദുബൈ കെഎംസിസി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ‘ഖാഇദുൽ ഖൗം’ അനുസ്മരണ സമ്മേളനം ജനുവരി 26ന് ദുബൈയിൽ

Latest from Main News

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്. യാത്രക്കാര്‍ക്ക് വിപണി വിലയേക്കാള്‍ ഒരു രൂപ കുറവില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ കുപ്പിവെള്ളം ലഭ്യമാക്കുകയാണ് പദ്ധതി. യാത്രാ ഇടവേളകളില്‍

സംസ്ഥാനത്തെ എല്ലാ ബവ്കോ കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡിപ്പോസിറ്റ് സ്കീം നടപ്പിലാക്കുന്നു

സംസ്ഥാനത്തെ എല്ലാ ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളിലും പ്ലാസ്റ്റിക് കുപ്പി ഡിപ്പോസിറ്റ് സ്കീം നടപ്പിലാക്കുന്നു. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ പത്ത് വീതം ബവ്കോ

പുതുവത്സരത്തില്‍ പൊലീസ് തലപ്പത്ത് വിപുലമായ മാറ്റങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍

പുതുവത്സരത്തില്‍ പൊലീസ് തലപ്പത്ത് വിപുലമായ മാറ്റങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. അഞ്ച് ഡിഐജിമാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാനകയറ്റം നല്‍കി. വിജിലന്‍സ്

31/12/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ്

31/12/2025 മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിയമസഭാ സമ്മേളനം പതിനഞ്ചാം കേരള നിയമസഭയുടെ 16-ാം സമ്മേളനം ജനുവരി 20 മുതല്‍ വിളിച്ചു

താമരശ്ശേരിയിൽ മാലിന്യ സംസ്കരണ ഫാക്ടറിയിൽ തീപിടിത്തം

താമരശ്ശേരിയിൽ എലോക്കരയിൽ മാലിന്യ സംസ്കരണ ഫാക്ടറിയിൽ തീപിടിത്തം. പ്ലാൻ്റും കെട്ടിടവും കത്തി നശിച്ചു. പുലർച്ചെ 3.30 ഓടെയാണ് സംഭവം. തീപിടിത്തത്തിൽ ആളപായങ്ങളില്ല.