നമ്പ്രത്ത്കര യു.പി സ്കൂളിൽ ഏഴാം തരത്തിലെ കുട്ടികൾക്കായി രണ്ടുദിവസത്തെ സഹവാസ ക്യാമ്പ് “ഒത്തുകൂടി രാപാർക്കാം” (ഒ രാ)
ജനുവരി 24, 25 ദിവസങ്ങളിൽ സംഘടിപ്പിച്ചു. മുൻ പ്രധാനാധ്യാപകനും സാഹിത്യകാരനുമായ
എം ശ്രീഹർഷൻ മാസ്റ്റർ പൈതൃക വഴികളെ ആസ്പദമാക്കിയ ക്ലാസിന് നേതൃത്വം നൽകിക്കൊണ്ട്
ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
തുടർന്ന് മുൻ കായികാധ്യാപകനായ സതീശ് കുമാർ പി. സി കായിക പരിശീലനവും, അതിനുശേഷം പത്മനാഭൻ മാസ്റ്റർ ആവള നേതൃത്വം നൽകിയ വാനനിരീക്ഷണവും, ആകാശ വിസ്മയങ്ങളെ കുറിച്ചുള്ള ക്ലാസും നടന്നു. സഹവാസ ക്യാമ്പിന്റെ ഒന്നാം ദിനത്തെ അവസാന സെഷനിൽ പ്രശാന്ത് നമ്പ്രത്ത്കര പ്രഥമ ശുശ്രൂഷയെ പറ്റിയുള്ള ക്ലാസ് എടുത്തു. തുടർന്ന് ക്യാമ്പ് ഫയറും കുട്ടികളുടെ കലാപരിപാടികളും നടന്നു.
രണ്ടാം ദിവസം രാവിലെ യോഗ പരിശീലനത്തോടുകൂടിയാണ് പരിപാടികൾക്ക് തുടക്കമായത്. യോഗ ട്രെയിനർ ശോഭ എൻ. ടി പരിശീലനത്തിന് നേതൃത്വം നൽകി. തുടർന്ന് പ്രഭാതഭക്ഷണത്തിനുശേഷം നാടൻ പാട്ട് കലാകാരനായ ബിജു അരിക്കുളത്തിൻ്റെ നേതൃത്വത്തിൽ നടന്ന
നാടൻപാട്ട് ശില്പശാല ശ്രദ്ധേയമായി. ആസ്വാദനത്തിന്റെ സുന്ദരമായ നിമിഷങ്ങളിലൂടെയാണ് കുട്ടികൾ കടന്നുപോയത്. തുടർന്ന് കരകൗശല വിദഗ്ധനായ ഗണേഷ് നമ്പ്രത്ത്കരയുടെ നേതൃത്വത്തിൽ കുരുത്തോല കളരി നടന്നു. ഉച്ചഭക്ഷണത്തിനുശേഷം ക്യാമ്പ് അവലോകനവും സമാപന സദസും നടന്നു
പ്രധാനാധ്യാപിക സുഗന്ധി ടി.പി, പി ടി എ പ്രസിഡൻ്റ് രഞ്ജിത്ത് നിഹാര, എം പി ടി എ പ്രസിഡൻ്റ് ഉമയ് ഭാനു, ഗോപീഷ് ജി എസ്, സിന്ധു കെ കെ,സൗമിനി പി. എം ,ബിജിനി വി. ടി എന്നിവർ നേതൃത്വം നൽകി.
Latest from Local News
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 30 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ മുഹമ്മദ്
കൊയിലാണ്ടി: പഹൽഗാമിൽ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ ഓർമ്മക്കായി കൊയിലാണ്ടി അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ മെഴുകുതിരി തെളിയിച്ച് ആദരാജ്ഞലി അർപ്പിക്കുകയും, ഭീകര വിരുദ്ധ
കൊയിലാണ്ടി ടൗണിന്റെ പടിഞ്ഞാറ് ഭാഗത്തായി കുടിവെള്ള പൈപ്പ് ലൈൻ ഇടുന്നതിന്റെ ഭാഗമായി കീറിയ ഇടങ്ങളിൽ പണി പൂർത്തിയാക്കാത്തത് കൊണ്ട് പൊടി ശല്യം
കൊയിലാണ്ടി: പിഷാരികാവിൽ ലക്ഷങ്ങൾ ചിലവഴിച്ച് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മാലിന്യ പ്ലാൻ്റിൻ്റെയും ശുചിമുറിയുടെയും നിർമ്മാണ പ്രവൃത്തികൾ ഉടൻ പൂർത്തിയാക്കണമെന്ന് പിഷാരികാവ് ക്ഷേത്ര ഭക്തജന
കൊയിലാണ്ടി: നടേരി ബ്രാഞ്ച് കനാല്‍ നമ്പ്രത്തുകര ഭാഗത്ത് പൊട്ടിയിട്ട് ഒരു മാസമായിട്ടും കനാല്‍ പുതുക്കി പണിയാന്‍ നടപടി സ്വീകരിക്കാത്ത ജലസേചന വകുപ്പ്